നോവായി മരണത്തിന് തൊട്ടുമുൻപ് വിഡിയോ; തനിച്ചായി മകൻ!; കണ്ണീർ

Marilia-singer
SHARE

ബ്രസീലിയൻ സംഗീതലോകത്തെ മൂകസാന്ദ്രമാക്കി യുവഗായികയും ലാറ്റിൻ ഗ്രാമി അവാർഡ് ജേതാവുമായ മറിലിയ മെൻഡോൻസ ഓർമയായി. മെൻഡോൻസയുടെ ജന്മനാടായ ഗോയിയാനിയയിൽ നിന്നു പുറപ്പെട്ട ചെറുവിമാനം മിനാസ് ജെറായിസിൽ തകർന്നുവീണാണ് ഗായിക കൊല്ലപ്പെട്ടത്. അപ്രതീക്ഷിതമായ വിയോഗം ബ്രസീലിയൻ സംഗീതലോകത്തിനു താങ്ങാവുന്നതിലപ്പുറം വേദനയാവുകയാണ്. ലിയോ ഡയസ് എന്ന രണ്ട് വയസുകാരൻ മകനെ തനിച്ചാക്കിയാണ്  മറിലിയ മെൻഡോൻസയുടെ മടക്കം.

അപകടത്തിനു മണിക്കൂറുകൾക്കു മുൻപ് 26കാരിയായ മറിലിയ മെൻഡോൻസ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോകൾ ദശലക്ഷക്കണക്കിന് ആരാധകഹൃദയങ്ങളിൽ നോവായി അവശേഷിക്കുകയാണ‌്. വിമാനത്തിൽ കയറുന്നതിനു മുൻപും വിമാനത്തിനുള്ളിലിരുന്നും ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് അവ. യാത്ര പറഞ്ഞ് ധൃതിയിൽ നടന്നു പോകുന്നതിന്റെയും ഇഷ്ടവിഭവങ്ങൾ ആസ്വദിച്ചു കഴിക്കുന്നതിന്റെയും സുഹൃത്തിനൊപ്പം വർക്കൗട്ട് ചെയ്യുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ കോർത്തിണക്കിയൊരുക്കിയ വിഡിയോ ആണ് ഗായിക അവസാനമായി പോസ്റ്റ് ചെയ്തത്. പലതരം വിഭവങ്ങളുടെയും ചിത്രങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇൻസ്റ്റഗ്രാമിൽ 3.8 കോടിയും യൂട്യൂബിൽ രണ്ട് കോടിയും ആരാധകരുണ്ട് മെൻഡോൻസയ്ക്ക്. 

MORE IN WORLD
SHOW MORE
Loading...
Loading...