കൊടുങ്കാട്ടിലൂടെ അലഞ്ഞ് 6 ദിവസം; ബോക്കോ ഹറാം പിടിയിൽ നിന്ന് രക്ഷപെട്ട് 15 പേർ

bokokaram-13
ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപെട്ട സന്തോഷം പ്രകടിപ്പിക്കുന്ന സ്ത്രീകൾ; ചിത്രം : എഎഫ്പി
SHARE

ബോക്കോ ഹറാമിന്റെ പിടിയിൽ നിന്ന് 15 പേർ അത്ഭുതകരമായി രക്ഷപെട്ടു. ആറ് സ്ത്രീകളും ഒൻപത് കുട്ടികളുമാണ് തടവ് ചാടി രക്ഷപെട്ടത്. രക്ഷപെട്ടവരെല്ലാം ബോർണോ ഗവർണറുമായി നൈജീരിയയുടെ തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. എല്ലാവരും സുരക്ഷിതരായിരിക്കുന്നതായി സർക്കാർ അറിയിച്ചു.

ആയിരക്കണക്കിന് പേരെയാണ് ഭീകരസംഘടനയായ ബോക്കോഹറാം ഇതിനകം തട്ടിക്കൊണ്ട് പോവുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുള്ളത്. 

കഴിഞ്ഞ വർഷം ഒക്ടോബറിലും ഇക്കഴിഞ്ഞ മെയ് മാസത്തിലുമായാണ് ബോർണോ വില്ലേജിലെത്തി ഭീകരർ ഇവരെ പിടിച്ചു കൊണ്ട് പോയത്.  ആറ് ദിവസം കൊടുങ്കാട്ടിലൂടെ നടന്ന് അലഞ്ഞ സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥരാണ് രക്ഷിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. 

MORE IN WORLD
SHOW MORE
Loading...
Loading...