കയ്യിൽ എകെ –47, റോക്കറ്റ് ലോഞ്ചർ; ബോട്ടുകളില്‍ ഉല്ലസിച്ച് താലിബാൻ സൈന്യം; ചിത്രങ്ങൾ

talibanpark-21
SHARE

കയ്യിൽ എകെ 47 നുമായി അമ്യൂസ്മെന്റ് പാർക്കുകളിൽ ഉല്ലസിക്കുന്ന താലിബാൻ സൈന്യത്തിന്റെ വിഡിയോ വീണ്ടും. ചെറുപ്പക്കാരും മധ്യവയസ്കരും ഇക്കൂട്ടത്തിലുണ്ട്. റോക്കറ്റ് ലോഞ്ചറുൾപ്പടെയുള്ള ആയുധങ്ങളും പലരുടെയും കയ്യിൽ കാണാം.

മുൻപും കുട്ടികൾക്കായുള്ള പാർക്കുകളിൽ കളിക്കുന്ന കാർ ഓടിക്കുന്ന താലിബാൻ സൈനികരുടെ വിഡിയോ പുറത്ത് വന്നിരുന്നു. ബാൻഡ് –ഇ– അമീർ ദേശീയോദ്യാനത്തിലെ തടാകത്തിലാണ് പെഡൽ ബോട്ടിലെ ഈ സവാരിയെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താലിബാന്റെ നാവിക സേനയാണിത് എന്നായിരുന്നു ട്വിറ്ററിൽ വിഡിയോ പങ്കുവച്ച് പലരും പരിഹസിച്ചത്.

യുഎസ് സേന ഉപേക്ഷിച്ച വിമാനത്തിന്റെ ചിറകിൽ സൈനികർ ഊഞ്ഞാലാടുന്നതും കൊട്ടാര സമാനമായ വീടുകളിൽ കുട്ടികളെ പോലെ കളിക്കുന്നതിന്റെയും ദൃശ്യങ്ങൾ നേരത്തെ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...