താലിബാനിൽ നിന്ന് ജീവനും കൊണ്ടോടി അഫ്ഗാനികൾ; പാക് അതിർത്തിയിൽ വൻ തിരക്ക്

afghan-14
ചിത്രം കടപ്പാട്: എൻഡിടിവി
SHARE

താലിബാൻ പഴയ താലിബാൻ തന്നെയെന്ന തിരിച്ചറിവിൽ ആയിരക്കണക്കിന് അഫ്ഗാനികൾ രക്ഷപെടാൻ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. പാക് അതിർത്തിക്കടുത്ത് ജനക്കൂട്ടം കുടുങ്ങിക്കിടക്കുയാണെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളാണ് പുറത്ത് വന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ചമാൻ അതിർത്തിയിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. ഇവിടെ പാകിസ്ഥാൻ അടുത്തയിടെയാണ് അടച്ചത്.

അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റവും തിരക്കേറിയ അതിർത്തികളിലൊന്നാണ് ചമാൻ അതിർത്തി. സ്പിൻ ബോൾഡാക്കിലെ ചമാന് പുറമേ ഷിർഥാൻ, ഇസ്​ലം കാല, തോർഖാം എന്നിവയാണ് അഫ്ഗാനിലെ മറ്റ് പ്രധാന അതിർത്തികൾ. കുടുംബത്തോടെയാണ് കയ്യിൽ കിട്ടിയിതുമെടുത്ത് ആളുകൾ രാജ്യം വിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...