തലയ്ക്ക് പിന്നില്‍ സ്റ്റാമ്പ് വലിപ്പത്തില്‍ ബാന്റേജ്; കിം അസുഖബാധിതനോ?

kim-04
SHARE

ഏറ്റവും അടുത്തയിടെ പുറത്ത് വന്ന കിമ്മിന്റെ ചിത്രങ്ങള്‍ കണ്ട് അല്‍പം ആശങ്കയിലാണ് ലോകനേതാക്കള്‍. ഉത്തര കൊറിയന്‍ ഏകാധിപതിക്ക് സാരമായ ആരോഗ്യപ്രശ്നമുണ്ടെന്ന സംശയമാണ് ബലപ്പെടുന്നത്. ജൂലൈ 24 മുതല്‍ 27 വരെ നടന്ന കൊറിയന്‍ പീപ്പിള്‍സ് ആര്‍മി ചടങ്ങിനിടെയുള്ള കിമ്മിന്റെ ചിത്രങ്ങളില്‍ തലയ്ക്ക് പിന്നിലായി വലിയ ബാന്റേജ് ഉണ്ടായിരുന്നു. 

തലയുടെ പിന്‍ഭാഗം വടിച്ചുള്ള സ്റ്റൈലാണ് കിമ്മിന്റേത് എന്നതുകൊണ്ട് തന്നെ ബാന്റേജ് വ്യക്തമായി കാണാന്‍ കഴിയുണ്ടായിരുന്നു. ബാന്റേജ് മാറ്റിയ ശേഷമുള്ള ചിത്രവും പുറത്തുവന്നിട്ടുണ്ട്. ബാന്റേജ് ഉണ്ടായിരുന്ന ഭാഗത്തു കടുംപച്ച നിറമായാണു പിന്നീടു കാണുന്നത്. ഈ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചെങ്കിലും കിമ്മിന് എന്തെങ്കിലും പ്രശ്നമുള്ളതായി ഉത്തര കൊറിയയിൽനിന്നു റിപ്പോർട്ടില്ല.

പരമരഹസ്യമാണ് കിമ്മിന്റെ ആരോഗ്യവിവരങ്ങള്‍. യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ചാരക്കണ്ണുമായി കാത്തിരിക്കാറുണ്ടെങ്കിലും കിമ്മിന് അതൊന്നും ഒരു കൂസലില്ല. ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് തന്റെ ജീവിതമെന്നാണ് കിം പുറത്ത് പ്രചരിപ്പിക്കുന്നതും. ജൂണില്‍ തടികുറഞ്ഞ് മെലിഞ്ഞ കിമ്മിന്റെ ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. കടുത്ത പുകവലിയും അമിതവണ്ണവുമാകാം കിമ്മിനെ രോഗിയാക്കിയതെന്ന നിഗമനത്തിലാണ് വിദഗ്ധര്‍. 

MORE IN WORLD
SHOW MORE
Loading...
Loading...