ആപ്പിളൊക്കെ ഒറ്റയടിക്ക് കയറും; ലോകത്തെ ഏറ്റവും വലിയ വായ; റെക്കോർഡ് നേടി യുവതി

giant-mouth
SHARE

ലോകത്തെ ഏറ്റവും വലിയ വായയുള്ള സ്ത്രീ എന്ന റെക്കോർഡ് സ്വന്തമായിരിക്കുകയാണ് സാമന്ത റംസ്ദൽ എന്ന 31–കാരി. യുഎസ് സ്വദേശിനിയായ സാമന്തയുടെ വായ്ക്കുള്ളിൽ ഒരു ആപ്പിളൊക്കെ ഒറ്റയടിക്ക് കയറും. ടിക്ടോക്ക് താരം കൂടിയായ സാമന്ത തന്റെ വായയുടെ വലിപ്പം തെളിയിക്കുന്ന നിരവധി വിഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. 

നിരവധിപ്പേരാണ് സാമന്തയ്ക്ക് ഫോളോവേഴ്സായി ഉള്ളത്. ആരാധകരാണ് സാമന്തയോട് ഗിന്നസ് റെക്കോർഡ് ശ്രമിക്കാന്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് അടുത്തുള്ള ഡെന്റിസ്റ്റിന്റെ അടുത്ത് പോയി വായയുടെ വലുപ്പം അളന്നു. ഗിന്നസ് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. ഒരു പാക്കറ്റ് ഫ്രഞ്ച് ഫ്രൈസ്, വലിയ മിഠായികൾ ഒക്കെ മുഴുവനായി സാമന്തയുടെ വായിൽ കൊള്ളും. 

6.52 സെന്റിമീറ്റർ നീളമാണ് വായ്ക്കുള്ളത്. 'താൻ ഏറെ കളിയാക്കലുകൾ കേട്ടിട്ടുള്ള ഒന്നിനാണ് ഇപ്പോൾ ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ മറച്ചുവയ്ക്കാൻ ശ്രമിച്ച ഒന്നായിരുന്നു ഇത്. പക്ഷേ ഇന്ന് എന്നെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നതും ഈ വായ തന്നെയാണ്'. സാമന്ത പറയുന്നു. 

MORE IN WORLD
SHOW MORE
Loading...
Loading...