കൗമാരക്കാരൻ കാർ പിന്നോട്ടെടുത്തു; വേഗം കൂടി സ്വിമ്മിങ് പൂളിൽ

carwb
SHARE

വാഹനമോടിക്കാൻ പഠിക്കുമ്പോള്‍ പല അബദ്ധങ്ങളും പറ്റാറുണ്ട്. ചിലപ്പോഴൊക്കെ വലിയ അപകടങ്ങളിലും ചെന്നു ചാടാറുമുണ്ട്. പെട്ടെന്നുണ്ടാകുന്ന വെപ്രാളത്തിൽ സംഭവിക്കുന്നതായിരിക്കും അത്. അത്തരത്തിലൊരു വാർത്തയാണ് അമേരിക്കയിലെ കൊളറാഡോയിൽ നിന്ന് പുറത്തുവന്നത്.

വാഹനം പിന്നോട്ടെടുക്കാൻ ശ്രമിച്ച കൗമാരക്കാരൻ ഡ്രൈവർ കാണിച്ച അബദ്ധത്തിൽ കാർ വീണത് വീട്ടിലെ സ്വിമ്മിങ് പൂളിൽ. വാഹനത്തില്‍ രണ്ടുപേരാണുണ്ടായിരുന്നത്, രണ്ടുപേർക്കും പരിക്കുകളില്ലെന്നും പൊലീസ് പറയുന്നു.

പൊലീസ് അപകടത്തിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. ഹ്യുണ്ടേയ്‌യുടെ ആഡംബര കാര്‍ ബ്രാന്‍ഡായ ഇൻഫിനിറ്റിയാണ് അപകടത്തിൽ പെട്ടത്, അതുകൊണ്ടു തന്നെ ഇതാണോ ഇൻഫിനിറ്റി പൂളെന്നും കാർ പൂളെന്നാൽ ഇതാണോ എന്നുമാണ് ആളുകൾ ചോദിക്കുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...