കോവിഡ് വുഹാനിലെ ലാബിൽ നിന്നോ? ജീവനക്കാരുടെ രോഗ വിവരം പുറത്ത് വിടണം; ഫൗച്ചി

fauci-04
SHARE

വുഹാനിലെ ലാബിലെ ജീവനക്കാരുടെ ആരോഗ്യ വിവരങ്ങൾ ചൈന പുറത്ത് വിടണമെന്ന് അമേരിക്കൻ ആരോഗ്യവിദഗ്ധൻ ഡോക്ടർ അന്തോണി ഫൗച്ചി. കോവിഡ് 19  മനുഷ്യനിർമ്മിതമാണെന്നും വുഹാനിലെ ലാബുകളിൽ നിന്നാണെന്നുമുള്ള വാദത്തിന് ബലം പകരുന്നതാണ് ഫൗച്ചിയുടെ വാക്കുകളെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

2019 ൽ വുഹാനിൽ കോവിഡ് ബാധിച്ച ലാബ് ജീവനക്കാരായ മൂന്ന് പേരുടെയും മെഡിക്കൽ വിവരങ്ങൾ തനിക്ക് കണ്ടാൽ കൊള്ളാമെന്നാണ് ഫൗച്ചി പറയുന്നത്. ഈ മൂന്ന് പേർക്ക് അസുഖം വന്നിരുന്നോയെന്നും എങ്കിൽ എന്ത് രോഗമാണ് ബാധിച്ചതെന്നും ചൈന പുറത്ത് വിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വുഹാനിലെ ലാബിൽ നിന്നാണ് വൈറസ് പുറത്ത് ചാടിയതെന്ന വാദത്തിൽ യുഎസ് ഇന്റലിജന്റ്സ് അന്വേഷണം നടത്തിവരികയാണ്.പുറത്ത് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിന് കൃത്യം ഒരു മാസം മുമ്പ് ചൈനയിലെ ലാബിൽ ജോലി ചെയ്തിരുന്നവർക്ക് കോവിഡ് ബാധയുണ്ടായെന്നാണ് രഹസ്യ റിപ്പോർട്ടുകള്‍ പറയുന്നത്.

യുഎസ് വാദം പരിഹാസ്യമാണെന്നും വുഹാനിലെത്തും മുമ്പ് തന്നെ ചൈനയുടെ മറ്റ് പലസ്ഥലങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും ലാബിൽ നിന്ന് വൈറസ് പുറത്തായിട്ടില്ലെന്നുമാണ് ചൈനയുടെ വാദം. ശീതീകരിച്ച ഭക്ഷണത്തിലൂടെയോ വന്യമൃഗങ്ങളുടെ വ്യാപാരം നടന്നപ്പോഴോ വൈറസ് ചൈനയിലെത്തിയതാവാമെന്നാണ് ചൈന പറയുന്നത്. കൊറോണ വൈറസ് ലാബിലെ മൃഗങ്ങളിൽ നിന്ന് ജീവനക്കാരിലേക്ക് എത്തിയെന്നും അവിടെ നിന്നും ലോകമെങ്ങും വ്യാപിച്ചുവെന്നുമുള്ള സംശയമാണ് ഫൗച്ചിയടക്കമുള്ള വലിയൊരുകൂട്ടം ആരോഗ്യ വിദഗ്ധർ പങ്കുവയ്ക്കുന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...