ചത്ത് കരയ്ക്കടിഞ്ഞ് ടൺ കണക്കിന് മൽസ്യം; ആശങ്കയിൽ ലബനൻ

ലബനനിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി നദിക്കരകളിൽ അടിയുന്നു. 40 ടണ്ണോളം മീനുകൾ ലിതാനി നദിക്കരയിൽ അടിഞ്ഞതായാണ് റിപ്പോർട്ട്. മീനുകൾ ചീയുന്നത് ജലസ്രോതസ്സുകളെ മലിനമാക്കുന്നതായും ജീവിതം ദുസ്സഹമാക്കുന്നതായും ആളുകൾ പറയുന്നു. സന്നദ്ധ പ്രവർത്തകർ ചത്ത മീനുകളെ നദിക്കരയിൽ നിന്നും നീക്കം ചെയ്യാൻ ഊർജ്ജിതശ്രമം തുടരുകയാണ്.

മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാനുള്ള കാരണം അടിയന്തരമായി കണ്ടെത്തണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്.  മലിനജലം അധികൃതർ നദിയിലേക്ക് ഒഴുക്കുന്നതാണ് നദിയുടെ ആവാസ വ്യവസ്ഥയെ തകർക്കുന്നതെന്നും അവർ ആരോപിച്ചു. അസഹ്യമായ ദുർഗന്ധം കാരണം നദീതീര ഗ്രാമങ്ങളിലേക്ക് കടക്കാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.