കണ്ടെത്തിയ ഗ്രീൻലൻഡ് സ്രാവിന് വയസ് 400; 150 വയസ്സാകുമ്പോൾ പൂർണവളർച്ച; റിപ്പോർട്ട്

greenland-shark-new
SHARE

നട്ടെല്ലുള്ള ജീവികളിൽ ഇന്ന് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും പ്രായം ചെന്നവയെ കണ്ടെത്തി. ആർട്ടിക് സമുദ്രത്തിലെ ഗ്രീൻലൻഡ് സ്രാവുകൾ നൂറ്റാണ്ടുകളായി ജീവിക്കുന്നവയാണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു. 400 വയസ്സുവരെ പ്രായമുള്ളവ ഇക്കൂട്ടത്തിൽ ഉണ്ടെന്നാണു കണ്ടെത്തൽ .

സ്രാവുകളുടെ കണ്ണുകളിൽ നിന്നും  ശേഖരിച്ച പ്രോട്ടീൻ കാലപ്പഴക്കം നിർണയിക്കാനുള്ള പരിശോധനകൾക്ക് വിധേയമാക്കിയതിലൂടെയാണ് അവ 400 വർഷത്തോളമായി ജീവിക്കുന്നവയാണെന്ന് തിരിച്ചറിഞ്ഞത്. 28 ഗ്രീൻലൻഡ് സ്രാവുകളെയാണ് പഠനത്തിന് വിധേയമാക്കിയത്. അവയിൽ ഒന്നിന് 400 വയസ്സുള്ളതായി കണ്ടെത്തി. പെൺ വർഗത്തിൽപെട്ട മറ്റൊന്നിന് 392 വയസ്സ് ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.  വിശദമായ  പഠനത്തിൽ ഗ്രീൻലൻഡ് സ്രാവുകളുടെ  ആയുർദൈർഘ്യം 272 വയസ്സിനും 512 വയസ്സിനും ഇടയ്ക്ക് ആണെന്നും കണ്ടെത്തിയിട്ടുണ്ട്. 

വലുപ്പത്തിൽ ഏറെ മുൻപിലാണെങ്കിലും ഗ്രീൻലൻഡ് സ്രാവുകൾ  സാവധാനത്തിൽ മാത്രം വളർച്ച കൈവരിക്കുന്നവയാണെന്ന് ഗവേഷകർ പറയുന്നു. ഏകദേശം 150 വയസ്സാകുന്നതോടെ മാത്രമേ ഇവ പൂർണവളർച്ചയെത്തുകയുള്ളൂ. എന്തായാലും മനുഷ്യരുടെ ആയുസ്സ് വർധിപ്പിക്കാനുള്ള രഹസ്യങ്ങൾ ഗ്രീൻലൻഡ് സ്രാവുകളെക്കുറിച്ചുള്ള വിശദമായ പഠനത്തിലൂടെ കണ്ടെത്താനാവുമോ എന്ന ശ്രമത്തിലാണ് ഗവേഷകർ. സയൻസ് ജേർണലിലാണ് പഠന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...