വരുന്നവരെല്ലാം കൈവയ്ക്കുന്നു; മുഖം പൊളിഞ്ഞു; ട്രംപിന്റെ മെഴുകുപ്രതിമ നീക്കി

trump-wax-new
SHARE

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മെഴുക് പ്രതിമ മ്യൂസിയത്തിൽ നിന്നും നീക്കം ചെയ്തതായി റിപ്പോർട്ടുകൾ. മ്യൂസിയത്തിൽ എത്തുന്നവർ നിരന്തരം പ്രതിമയിൽ ഇടിച്ച് കേടുപാടുകൾ സംഭവിച്ചതോടെയാണ് ട്രംപിന്റെ പ്രതിമ നീക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ടെക്സാസിലെ സാൻ അന്റോണിയോയിലുള്ള ലൂയിസ് തുസാദ്സ് വാക്സ് വർക്ക് മ്യൂസിയത്തിലെ പ്രതിമയാണ് ഇത്തരത്തിൽ ജനം കൈവച്ചതോടെ നീക്കം ചെയ്തത്. 

തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ ജനങ്ങൾ രോഷം തീർത്തത് പ്രതിമയിൽ ഇടിച്ചായിരുന്നു.  പ്രതിമയുടെ മുഖത്താണ് ഗുരുതര കേടുപാടുകൾ സംഭവിച്ചിട്ടുള്ളതെന്നും വിദേശ മാധ്യമങ്ങൾ പങ്കുവച്ച റിപ്പോർട്ടിൽ പറയുന്നു. കേടുപാടുകൾ മാറ്റി പ്രതിമ ഉടൻ തിരിച്ചെത്തുമെന്നാണ് സൂചന. എന്നാൽ പ്രസിഡന്റ് ജോ ബൈഡന്റെ മെഴുകു പ്രതിമയുടെ നിർമാണവും പുരോഗമിക്കുകയാണ്.

MORE IN WORLD
SHOW MORE
Loading...
Loading...