ചോദ്യം ഇഷ്ടപ്പെട്ടില്ല; മാധ്യമപ്രവർത്തകർക്ക് നേരെ സാനിറ്റൈസർ ഒഴിച്ച് തായ് പ്രധാനമന്ത്രി

thailand-12
SHARE

പ്രകോപനപരമായി ചോദ്യം ചോദിച്ചുവെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകർക്ക് നേരെ സാനിറ്റൈസർ അഭിഷേകം നടത്തി തായ്​ലൻഡ് പ്രധാനമന്ത്രി.  ആഴ്ചതോറും പ്രധാനമന്ത്രി നടത്തുന്ന വാർത്താ സമ്മേളനത്തിനിടെയാണ് സാനിറ്റൈസർ പ്രയോഗം നടന്നത്. 

തായ്​ലൻഡിൽ സർക്കാരിനെതിരെ നടക്കുന്ന ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമോ എന്നായിരുന്നു മാധ്യമപ്രവർത്തകൻ പ്രധാനമന്ത്രിയോട് ചോദിച്ചത്. ചോദ്യം കേട്ടതും പൊട്ടിത്തെറിച്ച  പ്രയുദ്ചാൻ ഒൻച  സ്വന്തം കാര്യം നോക്കി പോകാൻ മാധ്യമപ്രവർത്തകനോട് പറഞ്ഞു. തൊട്ടുപിന്നാലെയാണ് തനിക്ക് മുന്നിലരുന്ന സാനിറ്റൈസർ എടുത്ത് മാധ്യമപ്രവർത്തകർക്ക് നേരെ ഒഴിച്ചത്. 

സംഭവത്തെ കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് റോയിട്ടേഴ്സ് വിഡിയോ പുറത്ത് വിട്ടത്. 2014 ൽ തായ്​ലൻഡിലുണ്ടായിരുന്ന സർക്കാരിനെ സൈന്യത്തെ ഉപയോഗിച്ച് അട്ടിമറിച്ചാണ് പ്രയുദ് അധികാരം പിടിച്ചെടുത്തത്. 

MORE IN WORLD
SHOW MORE
Loading...
Loading...