മകള്‍ക്ക് വാങ്ങിയ കളിപ്പാട്ടത്തിനുള്ളില്‍ 5000 മാരക ലഹരി ഗുളികകൾ; അമ്പരപ്പ്

toy-tablets
SHARE

മകൾക്ക് കളിക്കാനായി കളിപ്പാട്ടം വാങ്ങിയ ദമ്പതികൾ തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച അമ്പരപ്പിക്കുന്നത്. 5000-ത്തോളം ലഹരി ഗുളികകളാണ് ഉള്ളിൽ ഒളിപ്പിച്ച് വച്ചിരുന്നത്. ആരിസോണയിലെ ദമ്പതികളാണ് കാഴ്ച്ച കണ്ട് ഞെട്ടിയത്. ദിവസങ്ങൾക്ക് മുമ്പ് നോർത്ത് ഫീനിക്സിലെ കടയിൽ നിന്നായിരുന്നു കളിപ്പാട്ടം വാങ്ങിയത്.

ഉപയോഗിച്ച കളിപ്പാട്ടങ്ങൾ വിൽപനയ്ക്ക് വെച്ചിരിക്കുന്ന കടയിൽ നിന്നാണ് മകൾക്കായി ഇവർ കളിപ്പാട്ടം വാങ്ങിയത്. നേരത്തേ മറ്റാരോ ഉപയോഗിച്ചതിനാൽ കുഞ്ഞിന് നൽകുന്നതിന് മുമ്പ് കഴുകി വൃത്തിയാക്കാൻ മാതാപിതാക്കൾ തീരുമാനിച്ചതാണ് വൻ അപകടം ഒഴിവാകാൻ കാരണം.അമർത്തിയാൽ ലൈറ്റ് കത്തി പാട്ടുപാടുന്ന കളിപ്പാട്ടമായിരുന്നു ഇത്. പുറകിലുള്ള സിപ് തുറന്നാൽ ബാറ്ററിയും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും പുറത്തെടുക്കാം. കഴുകുന്നതിന് മുമ്പ് ഉള്ളിലുള്ള ഉപകരണങ്ങൾ നീക്കാനായി തുറന്നപ്പോഴാണ് ഒരു കെട്ട് ഗുളികകൾ കണ്ടെത്തിയത്.

ചെറിയൊരു ബാഗിൽ 5000 ഫെന്റനിൽ ഗുളികകളാണ് കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ലഹരി ഗുളികകൾ കണ്ടെടുത്തു. ഫീനിക്സ് പൊലീസ് ട്വിറ്ററിലൂടെ ജനങ്ങളുമായി വിവരം പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...