ഇടിയോടിടി.. കൂട്ടയിടി..! 133 വാഹനങ്ങൾ ഒന്നിച്ച് അപകടത്തിൽ; അപൂർവം; വിഡിയോ

vehicle
SHARE

വാഹനാപകടങ്ങൾ പലതരത്തിൽ കണ്ടിട്ടുണ്ടാവും എന്നാൽ 133 വാഹനങ്ങൾ ഒന്നിച്ച് അപകടത്തിൽപെട്ട കാഴ്ച അപൂർവമായിരിക്കും. യുഎസിനെ ടെക്സസ് നഗരത്തിലെ ഫോട്ട് വത്ത് ഹൈവേയിലാണ് ഈ അപകടം നടന്നത്. കനത്ത മഞ്ഞുകാറ്റിനെത്തുടർന്നുണ്ടായ മഴയും മഞ്ഞുവീഴ്ചയുമാണ് അപകടകാരണം. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ ആറോടെയായിരുന്നു ഈ കൂട്ടിയിടി.‌‌

കൂറ്റൻ ട്രക്കുകളും കാറുകളും എസ്‌യുവികളും ചെറുവാഹനങ്ങളുമെല്ലാം കൂട്ടിയിടിച്ചു കിടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വാഹനങ്ങൾ മറ്റു വാഹനങ്ങളുടെ മുകളിലേക്ക് ഇടിച്ചു കയറുന്നതും വിഡിയോയിൽ കാണാം. മഞ്ഞിൽ നിയന്ത്രണം വിട്ട വാഹനങ്ങൾ റോഡിലെ ബാരിയറുകളിലേക്കും ഡിവൈഡറുകളിലേക്കും ചില വാഹനങ്ങൾ ഇടിച്ചു കയറുന്നുണ്ട്. നിർത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി മീറ്ററുകളോളം പായുന്ന വാഹനങ്ങളിൽനിന്ന് സഹായത്തിനായി നിലവിളിക്കുന്നവരുടെ ദൃശ്യങ്ങളും പുറത്തുവന്നു.

മഞ്ഞിനോടൊപ്പം പ്രദേശത്ത് രാവിലെ മുതൽ കനത്ത മഴയുമുണ്ടായിരുന്നു. പ്രദേശത്തുണ്ടായ ഏറ്റവും വലിയ വാഹനാപകടങ്ങളിലൊന്നാണ് ഇതെന്നും പ്രദേശവാസികൾ പറയുന്നു. ടെക്സസിലെ മറ്റൊരു നഗരമായ ഓസ്റ്റിനിലും മഞ്ഞു വീണ് തെന്നിക്കിടന്നിരുന്ന റോഡിൽ

MORE IN WORLD
SHOW MORE
Loading...
Loading...