ഡോണൾഡ് ട്രംപിന് ഇനി സ്ഥാനമില്ല; വിലക്ക് ആജീവനാന്തമെന്ന് ട്വിറ്റർ

trumptwtr-11
SHARE

മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിലക്കിയത് ആജീവനാന്തകാലത്തേക്കാണെന്ന് ട്വിറ്റർ. നാളെ ട്രംപ് ആരായാലും തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കി. കാപ്പിറ്റോൾ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെ ട്വിറ്റർ വിലക്കിയത്.

കലാപത്തിനോ ആക്രമണത്തിനോ പ്രേരിപ്പിക്കരുതെന്നത് ട്വിറ്ററിന്റെ നയമാണെന്നും ലംഘിക്കുന്നത് ആരായാലും വിലക്കിൽ മാറ്റമുണ്ടാകില്ലെന്ന് ട്വിറ്റർ സിഎഫ്ഒ നെഡ് സെനഗൽ വിശദമാക്കി. ഞങ്ങളുടെ നയങ്ങൾ അനുസരിച്ച് പ്ലാറ്റ്ഫോമിൽനിന്ന് ഒരാളെ നീക്കം ചെയ്താൽ അത് അന്തിമമാണ്. നിങ്ങളൊരു വ്യഖ്യാതാവോ വിമർശകനോ സിഎഫ്ഒയോ, ഇപ്പോഴോ നേരത്തെയോ സർക്കാർ ഉദ്യോഗസ്ഥനോ ആരായിരുന്നാലും തീരുമാനത്തിൽ മാറ്റമുണ്ടാകില്ല എന്നായിരുന്നു നെഡിന്റെ പറയുന്നു.

ട്രംപിന് വിലക്കേർപ്പെടുത്തിയ തീരുമാനം അങ്ങേയറ്റം ശരിയായിരുന്നുവെന്നും എന്നാല്‍ തെറ്റായ കീഴ്​വഴക്കമാണ് അതിലൂടെ സൃഷ്ടിക്കപ്പെട്ടതെന്നുമായിരുന്നു സിഇഒ ജാക്ക്ഡോർസെ പറഞ്ഞത്. ട്രംപിന്റെ അക്കൗണ്ടിന് 88 ദശലക്ഷം ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്. ട്രംപിന്റെ ആഹ്വാനങ്ങൾ ഏറ്റെടുത്ത് യുഎസിൽ കൂടുതല്‍ അക്രമം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അക്കൗണ്ട് നീക്കം ചെയ്തത്. ട്വിറ്ററിനു പിന്നാലെ മറ്റു സാമൂഹിക മാധ്യമങ്ങളും ട്രംപിനു വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...