കൊറോണയേക്കാൾ വലിയ 2 ദുരന്തങ്ങൾ കാത്തിരിക്കുന്നു; മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

bill-gates-new-report
SHARE

കോവിഡിനേക്കാൾ വലിയ രണ്ടു ദുരന്തങ്ങൾ കൂടി ഭൂമിയിൽ വരാനുണ്ടെന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപകനും ലോക കോടീശ്വരനുമായ ബിൽഗേറ്റ്സിന്റെ മുന്നറിയിപ്പ്. 2015ൽ ലോകത്ത് വലിയൊരു മഹാമാരി വരാനുണ്ടെന്ന് പ്രവചിച്ച വ്യക്തി കൂടിയാണ് ബിൽഗേറ്റ്സ്. യുട്യൂബറായ ഡെറിക് മുള്ളറുമായുള്ള അഭിമുഖത്തിനിടെയാണ് ബിൽഗേറ്റ്സ് ലോകം നേരിടാനിരിക്കുന്ന പുതിയ വെല്ലുവിളികളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനും ജൈവ ഭീകരവാദവുമാണ് ഇനി ലോകം നേരിടാൻ പോകുന്ന രണ്ട് വലിയ പ്രതിസന്ധികളെന്നാണ് ബിൽഗേറ്റ്സ് പറയുന്നത്.

കാലാവസ്ഥാ വ്യതിയാനം മുഴുവൻ ആവാസവ്യവസ്ഥയെയും നശിപ്പിക്കുമെന്ന് ബ്ലൂംബർഗ് ന്യൂസിന് നൽകിയ അഭിമുഖത്തിലും ഗേറ്റ്സ് പറഞ്ഞിരുന്നു. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നത് അസാധ്യമാക്കും. കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നുള്ള യഥാർഥ സാമ്പത്തിക, മരണസംഖ്യ കൊറോണയേക്കാൾ വളരെ വലുതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

കാലാവസ്ഥാ വ്യതിയാനം പോലെ ലോകത്തിനു വലിയ ഭീഷണിയാണ് ജൈവ ഭീകരവാദം. ഈ ലോകം തകർക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് വിവിധ വൈറസുകളെ പടച്ചു വിടാൻ സാധിക്കും. ഇതിലൂടെ ലോകത്ത് സംഭവിക്കുക വൻ ദുരന്തമായിരിക്കും. കൊറോണവൈറസ് കാലത്തെ കാഴ്ചയായിരിക്കില്ല അത്തരം ദുരന്തങ്ങൾ സമ്മാനിക്കുക എന്നും ബിൽഗേറ്റ്സ് മുന്നറിയിപ്പ് നൽകുന്നു. സ്വാഭാവികമായി സംഭവിക്കുന്ന പകർച്ചവ്യാധികളേക്കാൾ ഭീകരമായിരിക്കും ഇത്തരം ദുരന്തങ്ങളുണ്ടാക്കുക എന്നും അദ്ദേഹം പറഞ്ഞു.

MORE IN WORLD
SHOW MORE
Loading...
Loading...