നിശബ്ദയാവില്ല; ഭീഷണികളെ കാര്യമാക്കുന്നില്ല; കർഷകർക്കൊപ്പമെന്ന് മീന ഹാരിസ്

meena-05
SHARE

കർഷകപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ചില സംഘടനകൾ ഉയർത്തിയ ഭീഷണികളെ അൽപ്പം പോലും വകവയ്ക്കുന്നില്ലെന്ന്  മീന ഹാരിസ്. ഭീഷണിപ്പെടുത്താനോ നിശബ്ദയാക്കാനോ കഴിയില്ലെന്നായിരുന്നു മീനയുടെ ട്വീറ്റ്. കർഷകർക്കൊപ്പമാണ് താനെന്നും എഴുത്തുകാരി കൂടിയായ അവർ ആവർത്തിച്ചു. മീനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മാധ്യമപ്രവർത്തക റാണാ അയൂബ് ഉൾപ്പടെയുള്ളവരുമെത്തി. 

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം ഒരു മാസം മുൻപ് ആക്രമിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ലോകത്തിലെ വലിയ ജനാധിപത്യ രാജ്യവും ആക്രമിക്കപ്പെടുകയാണ്. ഇത് രണ്ടും യാദൃശ്ചികമല്ല, കർഷകർക്കെതിര സർക്കാർ നടത്തുന്ന ആക്രമണത്തെ അപലപിക്കുന്നുവെന്നായിരുന്നു മീന കർഷകർക്ക് പിന്തുണ അറിയിച്ച് നടത്തിയ ആദ്യ ട്വീറ്റ്. ഇന്റർനെറ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ കർഷകർക്ക് നിഷേധിച്ച സർക്കാർ നടപടിയെയും മീന വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദുത്വ സംഘടനകൾ മീനയ്ക്കെതിരെ ഭീഷണി സന്ദേശങ്ങളും പ്രകടനങ്ങളുമായി രംഗത്തെത്തിയത്. ഭീഷണി സന്ദേശങ്ങളെ ഭയന്ന് നിലപാടിൽ നിന്ന് മാറില്ലെന്നും മനുഷ്യാവകാശങ്ങൾക്കായി നിലകൊള്ളുമെന്നും മീന വ്യക്തമാക്കി. പോപ് ഗായിക റിഹാനയ്ക്കും പരിസ്ഥിതി പ്രവർത്തക ഗ്രേറ്റയ്ക്കും പിന്നാലെയാണ് കമല ഹാരിസിന്റെ ബന്ധുവായ മീന പിന്തുണ പ്രഖ്യാപിച്ചത്. 

MORE IN WORLD
SHOW MORE
Loading...
Loading...