ഫെയ്സ്ബുക്ക് നിരോധിച്ച് മ്യാൻമർ; വാട്ട്സാപ്പിനും അപ്രഖ്യാപിത വിലക്ക്

myanmar-05
SHARE

പട്ടാളം അധികാരം പിടിച്ച മ്യാൻമറിൽ ഫെയ്സ്ബുക്കിനും നിരോധനം. സമൂഹ മാധ്യമങ്ങളിലൂടെ പ്രതിപക്ഷം രാജ്യത്ത് അസ്വാരസ്യം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. വാട്ട്സാപ്പ് സേവനങ്ങളും തടസപ്പെട്ടിട്ടുണ്ട്. പട്ടാളത്തിനെതിരെ മ്യാൻമറിൽ നടന്ന പ്രതിഷേധം ഫെയ്സ്ബുക്കിൽ ലൈവായി പ്രത്യക്ഷപ്പെട്ടത് സൈന്യത്തെ ചൊടിപ്പിച്ചിരുന്നു.

ഒരു വർഷത്തേക്ക് അടിയന്താരവസ്ഥ പ്രഖ്യാപിച്ച പട്ടാളം വാർത്താ വിനിമയ മാര്‍ഗങ്ങളടക്കം വിച്ഛേദിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നും വ്യാപക കള്ളവോട്ട് സൂചിയുടെ പാർട്ടിക്ക് വേണ്ടി നടന്നുവെന്നും ആരോപിച്ചാണ് പട്ടാളം അട്ടിമറി നടത്തിയത്. 

MORE IN WORLD
SHOW MORE
Loading...
Loading...