ഒമ്പത്കാരിയെ പൊലീസ് വിലങ്ങണിയിച്ച് കുരുമുളക് സ്പ്രേ പ്രയോഗിച്ചു; സസ്പെൻഷൻ

pepperspray1
SHARE

ന്യൂയോര്‍ക്കില്‍ ഒമ്പതുവയസുകാരിയെ വിലങ്ങണിയിച്ച് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴായിരുന്നു അറ്റകൈ പ്രയോഗം. വിവാദമായതിനെത്തുടര്‍ന്ന് പൊലീസുകാരെ സസ്പെന്‍ഡ് െചയ്തു. 

റോച്സ്റ്ററിലെ ഒരു വീട്ടിലെ പ്രശ്നത്തില്‍ ഇടപെടാന്‍ വന്നതായിരുന്നു പൊലീസുകാര്‍. പെണ്‍കുട്ടിയുമായി ശരിക്കും മല്‍പിടിത്തം നടന്നു. അച്ഛന്റെ സഹായത്തിനായി വിളിച്ചു കരഞ്ഞ കുഞ്ഞിനെ വലിഞ്ഞു മഞ്ഞിലിട്ടു. വിലങ്ങണിയിച്ചു. ഭീഷണിപ്പെടുത്തി. 

പൊലീസുകാരുടെ തന്നെ കാമറകളിലുള്ള ദൃശ്യം പുറത്തുവന്നതോടെ വിവാദമായി അന്വേഷണവും നടന്നു. തുടര്‍ന്നാണ് സംഘത്തിലുള്ള എല്ലാവരെയും സസ്പെന്‍ഡ് ചെയ്തത്.  

MORE IN WORLD
SHOW MORE
Loading...
Loading...