ആർജിത പ്രതിരോധം ഈ വർഷം കൈവരിക്കില്ല; ജാഗ്രത തുടരണം; ലോകാരോഗ്യ സംഘടന

who-12
SHARE

കോവിഡിനെതിരെ ലോകം ഈ വർഷം കൊണ്ട് ആർജിത പ്രതിരോധം കൈവരിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. കോവിഡിനെതിരെ വാക്സീനേഷൻ വ്യാപകമായി നൽകാനായാലും ആർജിത പ്രതിരോധത്തിന് സമയം വേണ്ടിവരുമെന്നാണ് ശാസ്ത്രസംഘം പറയുന്നത്. 

വാക്സീൻ നിലവിൽ വന്നതിന് പിന്നാലെ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയ യൂറോപ്യൻ രാജ്യങ്ങളിൽ വലിയോ രോഗവ്യാപനമാണ് റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വാക്സീൻ ഉണ്ടെന്ന ധൈര്യത്തിൽ ജാഗ്രത കൈവെടിയരുതെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രധാന ശാസ്ത്രഞ്ജ  സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകി. 

ഒൻപത് കോടിയിലേറെ ആളുകളെ ബാധിച്ചുവെന്നും അതിൽ തന്നെ രണ്ട് കോടിയിലേറെ പേരുടെ ജീവനെടുത്ത വ്യാധിയാണെന്ന ജാഗ്രത നിരന്തരം കോവിഡിനെതിരെ വേണമെന്നും അവർ വ്യക്തമാക്കി. കൈകൾ കഴുകുന്നതും മാസ്ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും തുടരണമെന്നും അവർ വ്യക്തമാക്കി. വൈറസിന്റെ വകഭേദങ്ങളെ കരുതിയിരിക്കാനും ലോകരാജ്യങ്ങളോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

MORE IN WORLD
SHOW MORE
Loading...
Loading...