‌കലാപത്തിനു തൊട്ടുമുന്‍പ് ട്രംപിന്റെ പാര്‍ട്ടി; മുൻകൂട്ടി അറിഞ്ഞിരുന്നോ?; വിഡിയോ

trump-party
SHARE

ലോകത്തിനു മുന്നില്‍ അമേരിക്കയെ നാണം കെടുത്തിയ ക്യാപിറ്റോൾ കലാപത്തിനു തൊട്ടുമുന്‍പ് പാർട്ടിയില്‍ ട്രംപും കൂട്ടരും നൃത്തം ചെയ്ത് ആഘോഷിക്കുന്ന വിഡിയോ പുറത്ത്. ട്രംപ്, മകൻ ട്രംപ് ജൂനിയർ, മകൾ ഇവാൻക,  ഉപദേശക കിംബേർലി ഗുഫോയ്ൽ, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരെ വിഡിയോയില്‍ കാണാം. ക്യാപിറ്റോളിലേക്ക് ജനക്കൂട്ടമെത്തുന്നത് മുറിക്കുള്ളിലുള്ള മോണിറ്ററിലൂടെ ഇവർ നിരീക്ഷിക്കുന്നതും സമൂഹമാധ്യമങ്ങളിൽ വൈറലായ  വിഡിയോയില്‍ കാണാം. 

ട്രംപ് ജൂനിയർ ഇടക്ക് ക്യാമറ തനിക്കു നേരെ തിരിച്ച് സംസാരിക്കുന്നതും വിഡിയോയിലുണ്ട്. ട്രംപ് അനൂകൂലികളോട് പോരാടാൻ ആഹ്വാനം ചെയ്യുന്ന ജൂനിയർ ട്രംപ് നിങ്ങളുടെ സ്നേഹത്തിന് നന്ദിയുണ്ട് എന്ന് പറയുന്നതും വിഡിയോയിൽ കേള്‍ക്കാം. 

പോരാടാന്‍ ആഹ്വാം ചെയ്ത് ട്രംപ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുൻപുള്ള വിഡിയോ ആണ് ഇതെന്നാണ് കരുതപ്പെടുന്നത്. കലാപം മുൻകൂട്ടി ആസൂത്രണ ചെയ്തതാണെന്ന് വിഡിയോ കാണുന്നവരിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. 

യുഎസ് ചരിത്രത്തിൽ ഇതാദ്യമാണ് പാർലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച ഉണ്ടായത്. യുഎസ് പാർലമെന്റിലേക്ക് അതിക്രമിച്ചു കടന്നുള്ള ട്രംപ് അനുകൂലികളുടെ തേർവാഴ്ചയുടെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.  ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...