‘മഹാമാരിയിൽ ആർത്തവം തീരില്ല’; സാനിറ്ററി പാഡ് സൗജന്യമാക്കി സ്കോട്​ലൻ‌ഡ്; കയ്യടി

scotland-new-law
SHARE

ലോകരാജ്യങ്ങളുടെ കയ്യടി നേടുന്ന തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് സ്കോ‌‌‌‌ട്‌ലൻഡ്. സാനിറ്ററി പാ‍ഡുകൾ, ടാംപൂണുകൾ തുടങ്ങിയ ആർത്തവ ഉത്പന്നങ്ങൾ ആവശ്യക്കാർക്ക് സൗജന്യമായി നൽകാനുള്ള തീരുമാനമാണ് സർക്കാർ എടുത്തത്. വിപ്ലവാത്മക നിലപാട് എന്നാണ് സമൂഹമാധ്യമങ്ങളിൽ വാഴ്ത്തുന്നത്. ലോകത്ത് തന്നെ ഇത്തരമൊരു നിയമം പാസാക്കുന്ന ആദ്യ രാജ്യമാണ് സ്കോട്​ലൻ‌ഡ്.

ഇതു സംബന്ധിച്ച് ബില്ല് സ്കോട്​ലൻഡ് പാർലമെന്റ് ഒരുമിച്ചാണ് തീരുമാനമെടുത്തത്. ബില്ല് പ്രകാരം സാനിറ്ററി പാ‍ഡുകൾ, ടാംപൂണുകൾ തുടങ്ങിയ ആർത്തവ ഉത്പന്നങ്ങൾ സൗജന്യമായി ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്ന് പ്രാദേശിക അധികൃതർ ഉറപ്പുവരുത്തുകയും വേണം. ലേബർ പാർട്ടി അംഗവും എംപിയുമായ മോനിക ലെനൻ ആണ് ബിൽ അവതരിപ്പിച്ചത്. ആർത്തവം മഹാമാരിക്കു മുന്നിൽ അവസാനിക്കുന്നതല്ലെന്നും അതുകൊണ്ടുതന്നെ മറ്റേതു സാഹചര്യത്തേക്കാളും ഈ നിയമത്തിന് പ്രാധാന്യം വർധിപ്പിച്ച കാലമാണിതെന്നും മോനിക പറഞ്ഞു.

MORE IN WORLD
SHOW MORE
Loading...
Loading...