ആമസോൺ പാഴ്സലിൽ കണ്ടത് ഭീമാകാരൻ ചിലന്തിയെ; അമ്പരന്ന് ദമ്പതികൾ

spider-parcel
SHARE

ഓൺലൈനിൽ നിന്ന് പലപ്പോഴും നമ്മൾ എന്തെങ്കിലും വാങ്ങിയാൽ നമ്മൾ ഉദ്ദേശിച്ചതു പോലെ ശരിയാകണമെന്നില്ല. പലപ്പോഴും നാം ഉദ്ദശിച്ച മികവ് കാണില്ലായിരിക്കാം, ചിത്രത്തിൽ കണ്ടതുപോലെയാകില്ല. ഇതൊക്കെയാണ് സ്ഥിരം ഉയരുന്ന പരാതികൾ. ചിലപ്പോഴൊക്കെ ഓർഡർ ചെയ്ത സാധനം മാറിപ്പോകാറുമുണ്ട്. 

എന്നാൽ വളരെ വിചിത്രമായ അനുഭവമാണ് ബ്രിട്ടണിലെ ഒരു ദമ്പതിമാർക്ക് ഉണ്ടായിരിക്കുന്നത്. ക്രിസ്മസിനുള്ള അലങ്കാര വസ്തുക്കളാണ് ഇവർ ആമസോണിൽ നിന്നും വരുത്തിയത്. പാഴ്സൽ തുറന്നു നോക്കിയ ദമ്പതികൾ ഞെട്ടി. കാരണം ഓർഡർ ചെയ്ത വസ്തുക്കൾക്കൊപ്പം പതുങ്ങിയിരുന്നത് വലിയ ഒരു ചിലന്തിയായിരുന്നു. ജെമ്മ, മാർക് ദമ്പതിമാർക്കാണ് ദുരനുഭവം. ജെമ്മയാണ് പാഴ്സൽ തുറന്നു നോക്കിയത്. 

10 സെന്റീമീറ്റർ വീതി വരുന്ന ഭീമാകാരനായ ചിലന്തി പാഴ്സലിനുള്ളിൽ നിന്ന് പുറത്തേക്ക് ചാടി മുറിയില്‍ ഓടി നടന്നുവെന്ന് ജെമ്മ പറയുന്നു. ഉടൻ തന്നെ ഇവർ പാഴ്സൽ ദൂരേക്ക് വലിച്ചെറിഞ്ഞു. മാർകിനെ വിളിച്ചുവരുത്തി. പൊതിക്കെട്ടിൽ കൂടുതൽ ചിലന്തികളുണ്ടോ എന്നും ജെമ്മ പേടിച്ചു. മാർക് ചിലന്തിയുടെ ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ ഇക്കാര്യം പങ്കുവച്ചു.

MORE IN WORLD
SHOW MORE
Loading...
Loading...