വർണ വിവേചനത്തിനെതിരെ പോരാട്ടം; ചരിത്രത്തിൽ ഇതാദ്യം; ഇന്ത്യക്ക് അഭിമാനം

kamala-harris-1107
SHARE

കലിഫോണിയയിൽ നിന്നുള്ള ഡെമോക്രറ്റിക് സ്ഥാനാർഥി കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 55കാരിയായ കമല ചരിത്രം തിരുത്തിയെഴുതിക്കൊണ്ടാണ്  നാഷണൽ പാർട്ടിയുടെ ബാനറിൽ വൈറ്റ് ഹൗസിൽ  എത്തുന്ന ആദ്യ വനിതാ വൈസ് പ്രസിഡന്റ്‌ ആകുന്നത്.

നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്; നിങ്ങളുടെ ശബ്ദം നിങ്ങളുടെ അധികാരമാണ്. അത് പാഴാക്കരുത്. ഇതാണ് നിങ്ങൾ ഉണരേണ്ട സമയം. തന്നെ ഉറ്റുനോക്കിയ ലക്ഷക്കണക്കിന്‌ ജനങ്ങളിലേക്ക്, അമേരിക്ക ഇന്നോളം കണ്ടിട്ടില്ലാത്ത തരം പ്രചാരണയുധങ്ങളുമായാണ് കലിഫോണിയൻ സെനറ്റർ ആയിരുന്ന കമല ദേവി ഹാരിസ് ഇറങ്ങിച്ചെന്നത്. അവരെ അമേരിക്ക മനസാ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ നേടിയ വിജയം ഔപചാരികമായ തെളിവ് മാത്രം. തമിഴ് നാട്ടുകാരിയായിരുന്ന ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരനായിരുന്ന ഡോണൾഡ് ഹാരിസിന്റെയും മകളായി 1964 ഒക്ടോബർ 20ന്  കലിഫോണിയയിലെ ഒക്ലൻഡിലാണ് കമല ജനിച്ചത്. 

രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള ഐക്യ അനൈക്യങ്ങൾ കണ്ടുവളർന്ന കമലക്ക് തന്റെ നിലപാടുകൾ കടുപ്പിക്കാൻ ബാല്യം ഏറെ പ്രചോദനമായി. ഹോവാർഡ് സർവകലാശാലയിൽ നിന്ന് രാഷ്ട്ര തന്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദം, ഹസ്റ്റിംഗ്സ് കോളേജിൽ നിന്ന് നിയമബിരുദം. നിയമപാണ്ഡിത്യമാണ് കമലയെ രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചത്. 2010ൽ കാലിഫോണിയയുടെ ആറ്റോർണി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. ആറ്റോർണി ജനറൽ പദവിയിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കൻ വനിതായി കമല. അതൊരു തുടക്കം മാത്രമായിരുന്നു.  

മിതവാദികൾക്കും പുരോഗമനപക്ഷത്തിനും ഒരുപോലെ സ്വീകര്യയായിരുന്നു അവർ. ജനമധ്യത്തിൽ നിന്നുള്ള സൂക്ഷ്മമായ ഭരണ നിർവഹണം, ആരോഗ്യ മേഖലയിലെ സ്വകാര്യ ഇൻഷുറൻസ് കുത്തകക്കെതിരായ നടപടികൾ, നികുതി വർധന യില്ലാതെ തന്നെ മധ്യവർഗക്കാർക്ക് സർക്കാർ ആരോഗ്യ ഇൻഷുറൻസ്, ഗർഭചിദ്ര വിഷയത്തിലെ ഉറച്ച നിലപാടുകൾ, സുപ്രീംകോടതി ജഡ്ജി വിഷയത്തിൽ ശക്തമായ എതിർനിലപാട് ഇവയൊക്കെ സെനറ്റർ പദവിക്കും തുടർന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും ശക്തിയായി. രാജ്യത്തിന്റെ കാഴ്ചപ്പാടും ഓരോ വ്യക്തിയുടെ കാഴ്ചപ്പാടും ഒന്നാകുന്ന അമേരിക്കയാണ് തന്റെ സ്വപ്നമെന്ന് പ്രചാരണവേളയിൽ അവർ ഊന്നി പറഞ്ഞു.

പ്രയോഗികതയെ പുരോഗമനചിന്തയുമായി ഇഴചേർത്ത് പ്രശ്നപരിഹാരം കാണുന്ന നേതാവെന്ന ഖ്യാതി കമല വളരെ വേഗം സമ്പാദിച്ചു. വർണ വിവേചനത്തിനെതിരെ പോരാടുന്നവരോടൊപ്പം തോളോടുതോൾ ചേർന്ന് താനുണ്ടാവുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് അമേരിക്കൻ ജനത ഏറ്റെടുക്കുന്നത്. ഈ വലിയ പദവിയിൽ  തന്നെ അവരോധിച്ച അമേരിക്കയ്ക്ക്  കമലയുടെ വാഗ്ദാനം ഇതാണ്‌: empathy will lead america from 2020 

MORE IN WORLD
SHOW MORE
Loading...
Loading...