ഭീകരർക്ക് സാമ്പത്തിക സഹായം തുടർന്ന് പാകിസ്ഥാൻ; വീണ്ടും ഗ്രേ പട്ടികയിൽ

imran-24
SHARE

ഭീകരപ്രവർത്തനത്തിനുള്ള സഹായം പാകിസ്ഥാൻ പൂർണമായും അവസാനിപ്പിച്ചിട്ടില്ലെന്ന് രാജ്യാന്തര സംഘടനയായ എഫ്എടിഎഫ്. നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഉപേക്ഷ വരുത്തിയതിനെ തുടർന്ന് പാകിസ്ഥാനെ വീണ്ടും ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. 2021 ഫെബ്രുവരി വരെയാണ് 'നന്നാവാനായി' പാകിസ്ഥാന് അനുവദിച്ചിരിക്കുന്ന സമയം. 27 നിർദ്ദേശങ്ങളിൽ ഇതിനകം 21 എണ്ണം പാകിസ്ഥാൻ പൂർത്തീകരിച്ചു. ശേഷിക്കുന്ന ആറെണ്ണം കൂടി നന്നാക്കണമെന്നും ഇല്ലെങ്കിൽ കരിമ്പട്ടികയിൽ തള്ളുമെന്നും എഫ്എടിഎഫ് വ്യക്തമാക്കി.

ഭീകരരായ മസൂദ് അസർ, ഹാഫിസ് സയീദ്, സാഖിയൂർ റഹ്മാൻ ലഖ്‌വി എന്നിവർക്കെതിരെ നടപടിയെടുക്കുന്നതിൽ വീഴ്ച, നാലായിരത്തോളം പേരെ ഭീകരരുടെ പട്ടികയിൽ നിന്നൊഴിവാക്കിയത് തുടങ്ങിയവ ആറു നിർദേശങ്ങളിൽ പെടും. 2018ലാണു പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയത്.

സംഘടന മുന്നോട്ടുവച്ച 27 ഉപാധികള്‍ 2019 ഒക്‌ടോബറിനുള്ളില്‍ പൂർത്തിയാക്കാൻ സമയം അനുവദിച്ചിരുന്നു. ഭീകര സംഘടനകളുടെ മുന്നണികളായി പ്രവർത്തിക്കുന്ന സംഘടനകൾക്കും, മൗലാന മസൂദ് അസർ, ഹാഫിസ് സയീദ് എന്നിവർക്കും എതിരെ നടപടികൾ കൈക്കൊള്ളാൻ  പരാജയപ്പെടുന്ന സാഹചര്യത്തിൽ പാക്കിസ്ഥാൻ ഗ്രേ പട്ടികയിൽ തന്നെ തുടരുന്നതാണു നല്ലതെന്ന് ഇന്ത്യ പ്രതികരിച്ചു.  ഗ്രേ പട്ടികയില്‍ തുടർന്നാൽ ലോകബാങ്ക്, ഐഎംഎഫ്, എഡിബി തുടങ്ങിയ സാമ്പത്തിക ഏജൻസികളിൽനിന്നു ഫണ്ടുകൾ ലഭിക്കുന്നതു പാക്കിസ്ഥാനു പ്രയാസമാകും.

‘27 നിർദേശങ്ങളിൽ 21 എണ്ണം പാക്കിസ്ഥാൻ പൂർത്തീകരിച്ചു. ലോകം അത്രത്തോളം സുരക്ഷിതമായെന്നാണ് അർഥം. എന്നാൽ ആറു കാര്യങ്ങൾ കൂടി അഴിച്ചുപണിയേണ്ടതുണ്ട്. അവരുടെ പോരായ്മകൾ പരിഹരിച്ച് പുരോഗതിയിലേക്ക് എത്താൻ അവസരം നൽകുന്നു. അത് പരിഹരിച്ചില്ലെങ്കിൽ രാജ്യം കരിമ്പട്ടികയിലേക്കു പോകുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ഉത്തരകൊറിയയും ഇറാനും സംഘടനയുടെ കരിമ്പട്ടികയിലുള്ള രാജ്യങ്ങളാണ്.

MORE IN WORLD
SHOW MORE
Loading...
Loading...