'ക്രിമിനല്‍' എന്ന് വിശേഷിപ്പിച്ച് ട്രംപ്; തിരിച്ചടിച്ച് ജോ ബൈഡന്‍

Joe-Biden-and-Donald-Trump
SHARE

ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനെ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ച് ഡോണള്‍ഡ് ട്രംപ്. സ്ഥാനാർത്ഥി സംവാദത്തിലെ വിഷയങ്ങള്‍ ഡെമോക്രാറ്റുകളുടെ താല്‍പര്യത്തിനനുസരിച്ചാണെന്നും പ്രസിഡന്‍റ് കുറ്റപ്പെടുത്തി. കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് റിപ്പബ്ലിക്കന്‍ ശ്രമമെന്ന് . 

ജോ ബൈഡന്‍റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരായ ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഡോണള്‍ഡ് ട്രംപിന്‌റെ വിമര്‍ശനം. 22 ന് നടക്കുന്ന അവസാന സ്ഥാനാര്‍ഥി സംവാദത്തെക്കുറിച്ചുള്ള അഭിപ്രായഭിന്നതയും പ്രസിഡന്‍റ് മറച്ചുവച്ചില്ല.  അവതാരക ക്രിസ്റ്റീന്‍ വെല്‍ക്കെര്‍ ഡെമോക്രാറ്റ് പക്ഷപാതിത്വമുള്ളയാവാണെന്ന് ട്രംപ് ആരോപിച്ചു. വിദേശനയം സംവാദത്തില്‍ വിഷയമാക്കാത്തതാണ് പ്രസിഡന്‍റിനെ ചൊടിപ്പിച്ചത്.   ബൈഡന്‍റ ചരിത്രം മറച്ചുവയ്കക്ാനാണ് വിദേശനയം ഒഴിവാക്കിയതെന്നാണ് റിപ്പബ്ലിക്കന്‍ പക്ഷം. 

എന്നാല്‍ കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് രക്ഷപെടാനാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്‍റിന്‍റെ ശ്രമമെന്ന് ജോ ബൈഡന്‍ ക്യാംപ് ആരോപിച്ചു. നിലവില്‍ ജോ ബൈഡനാണ് മുന്‍തൂക്കമെങ്കിലും ഇഞ്ചോടി‍ഞ്ച് പോരാട്ടം നടക്കുന്നഏതാനും സംസ്ഥാനങ്ങളിലെ ഫലം തിരഞ്ഞെടുപ്പ് ഗതിയെ എങ്ങനെ വേണമെങ്കിലും മാറ്റാം.

MORE IN WORLD
SHOW MORE
Loading...
Loading...