കഴുത്തിറക്കമുള്ള വസ്ത്രം ധരിച്ചു; ഫിൻലന്റ് പ്രധാനമന്ത്രിക്ക് സൈബർ ആക്രമണം; പിന്തുണ

sanna-marin
SHARE

വസ്ത്രത്തിന്റെ അളവ് സംബന്ധിച്ച് സ്ത്രീകൾ പലപ്പോ‌ളും സദാചാര ആക്രമണത്തിന് ഇരയാകാറുണ്ട്. പ്രത്യേകിച്ചും പ്രശസ്തരായവർ. ഇവിടെയിപ്പോൾ അത്തരത്തിൽ വിമർശനം ഏറ്റുവാങ്ങുകയാണ് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി. ഫിൻലന്റ് പ്രധാനമന്ത്രി സന്നാ മരിനാണ് ഇപ്പോൾ അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നു പോകുന്നത്. 

കഴുത്തിന് അൽപം ഇറക്കം കൂടിയ ബ്ലേസർ ധരിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചതാണ് സന്നാ മരിന് സൈബർ ആക്രമണത്തിനിരയാവാൻ കാരണം. 34–കാരിയായ സന്ന മരിൻ ഫാശൻ മാസികയ്ക്ക് വേണ്ടിയാണ് അത്തരമൊരു ചിത്രത്തിന് പോസ് ചെയ്തത്. കറുത്ത നിറത്തിലുള്ള കഴുത്തിറക്കം കൂടിയ ബ്ലേസറാണ് സന്ന ധരിച്ചത്. ഇതാണ് സദാചാരക്കാരെ ചൊടിപ്പിച്ചത്. കഴുത്തിന് അൽപം ഇറക്കം കൂടിയ ബ്ലേസർ ധരിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചതാണ് സന്നാ മരിന് സൈബർ ആക്രമണത്തിനിരയാവാൻ കാരണമായത്.

എന്നാൽ നിരവധി പേർ സന്നയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ട്വിറ്ററിൽ സപ്പോർട്ട് സന്ന എന്ന ഹാഷ്ടാഗും ആരംഭിച്ചു. കഴുത്തിറക്കമുള്ള വസ്ത്രങ്ങൾ ധരി്ചചാണ് സ്ത്രീകൾ സന്നയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...