പെട്ടെന്ന് വീട് ഭൂമിക്ക് അടിയിലേക്ക് താണു; 25 അടി താഴ്ച; നടുക്കം

russia-house
കടപ്പാട്: Daily Mail Online
SHARE

റഷ്യയിൽ നിമിഷങ്ങൾ കൊണ്ട് ഒരു വീട് പൂർണമായും ഭൂമിക്ക് അടിയിലേക്ക് താണു. ഏകദേശം 25 അടി താഴ്ചയിലേക്കാണ് വീട് പെട്ടെന്ന് താണുപോയത്. സമീപത്തെ വീടും ഭാഗികമായി തകർന്നു. എന്താണ് അപകടത്തിന് പിന്നിലെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അപകട സമയം വീട്ടിലുണ്ടായിരുന്ന രണ്ടുപേരിൽ ഒരാൾ രക്ഷപ്പെട്ടതായും 78 വയസുള്ള സ്ത്രീക്കായി തിരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. റഷ്യയിലെ സ്‌ലിന്‍കോവ്‌സ്‌കി ജില്ലയിലെ വൈഷ്‌ഖോവ് ഗ്രാമത്തിലാണ് സംഭവം. 

MORE IN WORLD
SHOW MORE
Loading...
Loading...