സ്റ്റേഡിയം നിറഞ്ഞ് കാണികൾ; ചിത്രം കണ്ട് കൊതിയോടെ ലോകം

rugby-14
SHARE

തിങ്ങി നിറഞ്ഞ കാണികളെ സാക്ഷിയാക്കി കായിക മൽസരങ്ങൾ നടക്കുന്നതിൽ തെല്ലും അതിശയമില്ലായിരുന്നു കോവിഡ് വരുന്നത് വരെ. പക്ഷേ കോവിഡ് വ്യാപനത്തോടെ ഒന്നടുത്തിരിക്കാൻ കൂട്ടം കൂടി ആഘോഷക്കാനാവാതെ ലോകമെങ്ങും വീർപ്പ്മുട്ടിക്കഴിയുകയാണ്. ആ സമയത്ത് ലോകത്തെ കൊതിപ്പിച്ചൊരു ചിത്രം ന്യൂസിലൻഡിൽ നിന്നും പുറത്ത് വന്നിട്ടുണ്ട്. മുപ്പതിനായിരത്തിലധികം ആരാധകർ കൂട്ടമായി ആർത്ത് വിളിച്ച് നിന്ന് റഗ്ബി കാണുന്ന ചിത്രമാണ് ലോകത്തെ അമ്പരപ്പിച്ചത്. 

ഞായറാഴ്ച നടന്ന ബ്ലെഡിസ്‍ലോ കപ്പ് ടെസ്റ്റ് മൽസരം കാണാനായി വെല്ലിങ്ടൻ സ്റ്റേഡിയത്തിൽ ജനങ്ങൾ ഒത്തു ചേർന്നു. ഏഴുമാസത്തെ ഇടവേളയ്ക്കുശേഷം നടന്ന ആദ്യ റഗ്ബി മത്സരമാണിതെന്നാണു ദ് ന്യൂസീലൻഡ് ഹെറാൾഡ് മാധ്യമം റിപ്പോർട്ട് ചെയ്തു. കോവിഡിനു മുൻപുണ്ടായിരുന്ന കാലത്തേക്കുള്ള മടക്കമെന്നാണു മറുവിഭാഗം സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിച്ചത്. ആരോഗ്യ പ്രതിസന്ധി നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കിയതിനു പ്രധാനമന്ത്രി ജസീന്ത ആർഡെനെ പ്രശംസിക്കുന്നവരുമുണ്ട്. കോവിഡിനെ കൂസാതെ മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും കളി കാണുന്നവരുടെ ചിത്രങ്ങളും വിഡിയോകളുമാണു വൈറലായത്. ആഗോള മഹാമാരിക്കിടയിൽ നിരുത്തരവാദപരമായ നട‌പടിയെന്നു ചിലർ ഇതേപ്പറ്റി അഭിപ്രായപ്പെട്ടു. 

2020 ജൂണിൽ രാജ്യം കോവിഡ് മുക്തമാണെന്നു ന്യൂസീലൻഡ് പ്രഖ്യാപിച്ചിരുന്നു. ഏതാനും ആഴ്ചകൾക്കുശേഷം, പുതിയ കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഓക്‌ലൻഡിൽ കർശനമായ ലോക്ഡൗൺ പ്രഖ്യാപിച്ചു. മാരകമായ കൊറോണ വൈറസ് പടരുന്നതു കുറയ്ക്കുന്നതിൽ ന്യൂസീലൻഡ് വിജയിച്ചുവെന്നാണു പൊതുവിലയിരുത്തൽ. 

MORE IN WORLD
SHOW MORE
Loading...
Loading...