ചൈനയിൽ വെളുത്ത നിറമുള്ള ഒട്ടകത്തെ കണ്ടെത്തി; ലോകത്ത് ആദ്യം; വിഡിയോ

china-white-camel
SHARE

വടക്കുപടിഞ്ഞാറൻ ചൈനയിലെ വനത്തിനുള്ളിൽ ദേഹമാകെ വെളുത്ത നിറമുള്ള ഒട്ടകത്തിനെ കണ്ടെത്തി. ലോകത്തിൽ തന്നെ ഇങ്ങനെയൊരു ഒട്ടകത്തിനെ കണ്ടെത്തുന്നത് ഇതാദ്യമായാണെന്നാണ് നിഗമനം. ഇൻഫ്രാറെഡ് ക്യാമറ കണ്ണുകളിലാണ് ഒട്ടകത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഒട്ടക കൂട്ടത്തിനൊപ്പം തടാകത്തിൽ നിന്നും വെള്ളം കുടിക്കുന്ന ആൽബിനോ ഒട്ടകത്തെ ദൃശ്യങ്ങളിൽ കാണാം.

മൃഗങ്ങളുടെയോ മനുഷ്യരുടെയോ ത്വക്കും രോമവും വെളുത്തും കണ്ണുകൾ ചെമ്പിച്ചും ഇരിക്കുന്ന  ശാരീരികാവസ്ഥയാണ് ആൽബിനിസം. പല ജീവജാലങ്ങളിലും ആൽബിനിസമുള്ളതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒട്ടകങ്ങളിൽ ഇത്തരത്തിലൊന്നിനെ കണ്ടെത്തിയിട്ടില്ല. ഗാൻസു പ്രവിശ്യയിലെ അന്നൻബ വൈൽഡ് ക്യാമൽ നാഷണൽ നേഷൻ റിസർവിലാണ് അപൂർവ ഒട്ടകത്തെ കണ്ടെത്തിയത്. ഒട്ടകത്തിന് മൂന്നോ നാലോ വയസ് പ്രായം വരുമെന്ന് നേച്ചർ റിസർവിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വംശനാശഭീഷണി നേരിടുന്ന ബാക്ട്രിയൻ ഇനത്തിൽപ്പെട്ട ഒട്ടകമാണിത്. കുറച്ചുകാലം മുൻപ് സിൻജിയാങിലെ വനമേഖലയിൽ വെളുത്ത നിറത്തിലുള്ള ചുണ്ടുകളോടു കൂടിയ ഒരു ഒട്ടകത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ദേഹം മുഴുവനും വെളുത്ത നിറത്തിലുള്ള ഒട്ടകത്തെ മുൻപെങ്ങും കണ്ടെത്തിയതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ലെന്നും നേച്ചർ റിസർവിലെ ഉദ്യോഗസ്ഥർ പറയുന്നു. ജനിതികപരമായ കാരണങ്ങൾ കൊണ്ടാണോ അതോ ബാഹ്യ ഘടകങ്ങൾ കൊണ്ടാണോ ഒട്ടകത്തിന് വെള്ള നിറം ലഭിച്ചത് എന്നതിനെക്കുറിച്ച് വിശദമായ പഠനം നടത്തുകയാണ് ഇപ്പോൾ ഗവേഷകർ.

MORE IN WORLD
SHOW MORE
Loading...
Loading...