വിവാഹാഭ്യർഥനക്കിടെ വെള്ളത്തിൽ വീണ് യുവാവ്; ചിരിപ്പിച്ച് വിഡിയോ

man-gets-kicked-in-the-face-falls-into-water-in-proposal-gone-wrong.jpg.image.845.440
SHARE

പല തരം വിവാഹാഭ്യർഥനകൾ കണ്ടിട്ടുണ്ടാകാം. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള ഈ വിവാഹാഭ്യര്‍ഥന ഭൂരിഭാഗം ആളുകളെയും ചിരിപ്പിക്കുന്നതാണ്. നങ്കൂരമിട്ടിരിക്കുന്ന രണ്ടു ബോട്ടുകളില്‍ ഒന്നില്‍ ഇരിക്കുന്ന യുവതിയുടെ സമീപത്തേക്ക് നടക്കുന്ന യുവാവിനെയാണ് വിഡിയോയില്‍ ആദ്യം കാണുക. ആദ്യത്തെ ബോട്ടില്‍ കയറിയ യുവാവ് രണ്ടാമത്തെ ബോട്ടിലിരിക്കുന്ന യുവതിയുടെ സമീപമെത്തി. തന്റെ വിരലില്‍ നിന്ന് മോതിരമെടുത്ത് കാമുകിയെ അണിയിച്ച് തന്റെ ജീവിതത്തിലേക്ക് യുവതിയെ ക്ഷണിക്കുകയായിരുന്നു ലക്ഷ്യം. 

യുവാവും യുവതിയും ആലിംഗനം ചെയ്യാന്‍ തുടങ്ങുമ്പോളാണ് അപ്രതീക്ഷിതമായി അക്കാര്യം സംഭവിച്ചത്. യുവതിയുടെ കാല്‍ ബോട്ടിന്റെ ഗിയറില്‍ തട്ടി. പെട്ടെന്ന് ബോട്ട് മുന്നോട്ടുകുതിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട യുവതി ബോട്ടില്‍ വീണു. വീഴ്ചയ്ക്കിടെ ഉയര്‍ന്ന അവരുടെ കാല്‍ അന്തംവിട്ടുനിന്ന കാമുകന്റെ മുഖത്താണ് കൊണ്ടത്. അപ്രതീക്ഷിതമായുണ്ടായ യുവതിയുടെ കാല്‍ പ്രഹരത്തില്‍ നിലതെറ്റിയ യുവാവ് വെള്ളത്തിലേക്ക് കമഴ്ന്നടിച്ചു വീണു. അപ്പോഴേക്കും സ്പീഡ് വീണ്ടെടുത്ത് ബോട്ട് വീണു കിടക്കുന്ന യുവതിയുമായി മുന്നോട്ടു കുതിക്കുകയായിരുന്നു. ജീവിതത്തില്‍ ഇതുവരെ കണ്ട ഏറ്റവും തമാശ നിറഞ്ഞ വിവാഹ അഭ്യര്‍ഥന വഡിയോയാണ് ഇതെന്നാണ് പലരും കമന്റ് ചെയ്തത്. തിയോ ഷാന്റോനാസ് എന്നൊരാളാണ് ട്വിറ്ററില്‍ ഈ വിവാഹാഭ്യര്‍ഥനയുടെ വിഡിയോ പോസ്റ്റ് ചെയ്തത്. 

MORE IN WORLD
SHOW MORE
Loading...
Loading...