'ഭരണം മടുത്തു'; ട്രംപിന് മാരക വിഷംപുരട്ടിയ കത്തെഴുത്തി; അറസ്റ്റ്

donald-trump-2
SHARE

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ മാരക വിഷംപുരട്ടിയ എഴുത്ത് വൈറ്റ് ഹൗസിലേക്കയച്ച കനേഡിയന്‍ വനിത അറസ്റ്റില്‍. അന്‍പത്തിമൂന്നുകാരിയായ പാസ്കല്‍ ഫെറിയര്‍ ആണ് ജൈവവിഷമായ റൈസിന്‍ പൊടി പുരട്ടിയ എഴുത്ത് അയച്ചത്.  

ജൈവായുധപ്രയോഗംകൊണ്ട് ട്രംപിനേയും മറ്റു ചില അമേരിക്കന്‍ ഉദ്യോഗസ്ഥരേയും വധിക്കുക എന്നതായിരുന്നു ഫെറിയറിന്റെ ലക്ഷ്യം. റൈസിനെന്ന വിഷപ്പൊടി പുരട്ടിയ 6 കത്തുകളാണ് അവര്‍ അയച്ചത്. ഒന്ന് വൈറ്റ് ഹൗസിലേക്കും 5 എണ്ണം ടെക്സസ്സിലെ ചില നിയമവകുപ്പ് ഒാഫിസുകളിലേക്കും. എന്നാല്‍ കത്ത് ട്രംപിന്റെ കയ്യിലെത്തുംമുന്‍പേത്തന്നെ സര്‍ക്കാരിന്റെ മറ്റൊരു കേന്ദത്തില്‍ വെച്ച് തുറന്ന് നശിപ്പിക്കുകയായിരുന്നു.

കൃത്യമായ മേല്‍വിലാസം രേഖപ്പെടുത്തിയാണ് കത്തയച്ചിരുന്നത്. 53കാരിയായ  ഫെറിയര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറാണ്. 2019ല്‍ നിയമവിരുദ്ധമായി ആയുധം കയ്യില്‍ വെച്ചതിനും കള്ള ഡ്രൈവിങ് ലൈസണ്‍സ് ഉപയോഗിച്ചതിനും ഫെറിയറിനെ അറസ്്റ്റു ചെയ്തിരുന്നു. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാണ് ഈ ശ്രമം. ട്രംപിന്റെ ഭരണത്തില്‍ സഹിക്കെട്ടാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് ഫെറിയര്‍ പറയുന്നത്. 

അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഫെറിയറിനെ എഫ്ബിഐ ചോദ്യം ചെയ്തുവരികയാണ്. Castor Beans എന്ന കുരുവില്‍ നിന്നാണ്  റൈസിന്‍ ഉണ്ടാക്കുന്നത്. ഒരു സൂചിത്തലപ്പോളം റൈസിന്‍  മനുഷ്യ ജീവനെടുക്കാന്‍ ധാരാളമാണെന്ന് വിദഗ്ദര്‍ പറയുന്നു. 2018ല്‍ മറ്റൊരു നേവി ഉദ്യോഗസ്ഥനും റൈസിന്‍ ഉപയോഗിച്ച്  ട്രംപിനെ വധിക്കാന്‍ ശ്രമിച്ചിരുന്നു. 2014ല്‍ ബരാക് ഒബാമയ്ക്കും ഇത്തരത്തില്‍ വിഷം പുരട്ടിയ കത്ത് വന്നിരുന്നു. റൈസിന്‍ കയ്യില്‍ പുരണ്ട് അത് ശ്വസിക്കാനോ ഉള്ളിലെത്താനോ ഇടയായാല്‍ 32 മണിക്കൂറില്‍ മരണം സംഭവിക്കും.

MORE IN WORLD
SHOW MORE
Loading...
Loading...