2015ൽ മഹാമാരി മുന്നറിയിപ്പ്; ഇതിലും ഭീകരമായ മറ്റൊന്ന് കാത്തിരിക്കുന്നു: ബിൽ ഗേറ്റ്സ്

bill-gates-new
SHARE

കൊറോണ വൈറസിന് പിന്നാലെ മനുഷ്യനെ കാത്തിരിക്കുന്ന വലിയ ദുരന്തത്തെ കുറിച്ച് പ്രവചനം നടത്തി മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വരാനിരിക്കുന്ന മഹാദുരന്തത്തെ പറ്റി സംസാരിച്ചത്.  2060 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാനം കോവിഡ്-19 പോലെ മാരകമാകുമെന്നും 2100 ആകുമ്പോഴേക്കും ഇത് അഞ്ചിരട്ടി മാരകമാകുമെന്നും ഗേറ്റ്സ് പറഞ്ഞു. 

അടുത്ത 40 വർഷത്തിനുള്ളിൽ, മൊത്തം താപനിലയിലെ വർധനവ് ആഗോള മരണനിരക്ക് ഉയർത്തുമെന്ന് പ്രവചിക്കപ്പെടുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ, കാർബൺഡൈ ഒക്സൈഡിന്റെ വികിരണ തോത് ഉയർന്നതാണെങ്കിൽ കാലാവസ്ഥാ വ്യതിയാനം അധിക മരണങ്ങൾക്ക് കാരണമാകും. കുറഞ്ഞ മലിനീകരണ സാഹചര്യത്തിൽ മരണനിരക്ക് ഒരു ലക്ഷത്തിന് 10 ആയി കുറയുമെന്നും പറയുന്നു.  കൊറോണ നിങ്ങൾക്ക് പതിനായിരക്കണക്കിന് ഡോളർ ചെലവഴിച്ച് അത് അവസാനിപ്പിക്കാൻ കഴിയും. എന്നാൽ, കാലാവസ്ഥാ വ്യതിയാനം വളരെ കഠിനമാണ്. ഇത് പകർച്ചവ്യാധി സമയത്ത് കണ്ടതിനേക്കാൾ വലുതായിരിക്കും

ശാസ്ത്ര ഡേറ്റയുടെ അടിസ്ഥാനത്തില്‍ കൊറോണാവൈറസ് പോലെയുള്ള ഒരു മഹാമാരി വന്നു പെടാമെന്നും അതിന് ലോകത്തിന്റെ കൈയ്യില്‍ ഉത്തരങ്ങളില്ലെന്നും 2015ല്‍ മുന്നറിയിപ്പു നല്‍കിയ ആളായിരുന്നു ഗെയ്റ്റസ്. എന്നാല്‍, ഇപ്പോള്‍ കൊറൊണാവൈറസിനെ മെരുക്കുന്ന കാര്യത്തല്‍ ശ്രദ്ധിക്കാന്‍ മാത്രമെ സമയമുള്ളുവന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ പ്രശ്‌നം ഒതുങ്ങിയാല്‍ അതിവേഗം കാലാവസ്ഥാ വ്യതിയാനം വിതയ്ക്കാവുന്ന വിനാശത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചു തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. 

MORE IN WORLD
SHOW MORE
Loading...
Loading...