അന്ന് സമ്മാനമായി ഗാന്ധിജി നൽകിയ കണ്ണട; ഇന്ന് ലേലത്തിൽ രണ്ടരകോടി

മഹാത്മാഗാന്ധിയുടെ കണ്ണട രണ്ടര കോടി രൂപയ്ക്ക് ലേലത്തിൽ സ്വന്തമാക്കി അമേരിക്കക്കാരൻ. ബ്രിസ്റ്റോളിലെ ഓക്ഷൻ ഹൌസിൽ നിന്നാണ് ഗാന്ധിജിയുടെ സ്വർണനിറമുള്ള കണ്ണട ഓൺലൈൻ ലേലത്തിലൂടെ ഇയാൾ സ്വന്തമാക്കിയത്. രണ്ടുലക്ഷത്തി അറുപതിനായിരം പൌണ്ടാണ് അമേരിക്കക്കാരനായ ഇയാൾ ഓൺലൈൻ ബിഡ്ഡിങ്ങിൽ കണ്ണടയ്ക്ക് വിലയിട്ടത്. ഇന്നത്തെ വിനിമയ നിരക്കിൽ രണ്ടരക്കോടിക്ക് തുല്യമായ തുകയാണിത്. 

ബ്രിസ്റ്റോൾ മാംഗോട്സ് ഫീൽഡിലുള്ള വ്യക്തിയുടെ കൈവശമായിരുന്നു കണ്ണട. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗത്തിന് സൗത്ത് ആഫ്രിക്കയിൽ വച്ച് ഗാന്ധിജി സമ്മാനമായി ഈ കണ്ണട നൽകിയതാണ്. ഇത് കൈമാറി ഇപ്പോൾ ഈ വ്യക്തിയുടെ കയ്യിൽ ലഭിച്ചു. ഇതോടെയാണ് ചരിത്രനിധി ലേലത്തിൽ വയ്ക്കാൻ തീരുമാനിച്ചത്.