ജോ ബൈഡൻ പ്രചാരണം ആരംഭിച്ചു; ട്രംപിന്റേത് ഭിന്നിപ്പിന്റെ രാഷ്ട്രീയം

us
SHARE

ഇരുണ്ട കാലഘട്ടത്തെ അതിജീവിക്കാന്‍ അമേരിക്കയ്ക്ക് കഴിയും എന്ന് പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചു. രാജ്യത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് ഡോണള്‍ഡ് ട്രംപിന്‍റേതെന്ന് അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍   നിയമവാഴ്ച ഉറപ്പാക്കാന്‍ ബൈഡന് കഴിയില്ലെന്ന് ട്രംപ് തിരിച്ചടിച്ചു

നാലുദിവസം നീണ്ടുനിന്ന വെര്‍ച്വല്‍ കണ്‍വന്‍ഷന്‍റെ അവസാനദിവസം ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി സ്വീകരിച്ചുകൊണ്ട് ജോ ബൈഡന്‍ നടത്തിയ പ്രസംഗം അഞ്ചുദശാബ്ദം നീണ്ട അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധി മാത്രമല്ല ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകം തീര്‍ത്ത വംശീയവിദ്വേഷത്തിന്‍റെ മുറിവുകളെയും ഉണക്കാന്‍ തനിക്ക് കഴിയുമെന്നതായിരുന്നു  രത്നച്ചുരുക്കം

ഭാര്യ ജില്‍ ബൈഡനും വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമല ഹാരിസും ഭര്‍ത്താവ് ഡഗ്ലസ് എംഹോഫും ബൈഡനൊപ്പം വേദിയിലെത്തി. ക്രമസമാധാന പാലനത്തില്‍ ജോ ബൈഡന്‍ പരാജയമായിരിക്കുമെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അതുകൊണ്ടു തന്നെ സ്ത്രീകളുടെ പിന്തുണ തനിക്ക് കിട്ടുമെന്നും ട്രംപ് അവകാശപ്പെട്ടു. 

MORE IN INDIA
SHOW MORE
Loading...
Loading...