റഷ്യയുടെ വാക്സിനായി തിരക്ക്; 20 രാജ്യങ്ങൾ രംഗത്ത്; ഡബ്ല്യുഎച്ച്ഒ അംഗീകാരമില്ല

russia-vaccine
SHARE

റഷ്യ കോവിഡ് വാക്സിൻ പ്രഖ്യാപിച്ചതിന് പിന്നാലെ വാക്സിൻ വാങ്ങാൻ രാജ്യങ്ങളുടെ തിരക്ക്. ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും വാക്സിൻ വാങ്ങാൻ 20 രാജ്യങ്ങൾ റഷ്യയെ സമീപിച്ചു എന്നാണ് റിപ്പോർട്ടുകൾ.‌

അതേസമയം, വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ബുധനാഴ്ച ആരംഭിക്കുമെന്നും സെപ്റ്റംബർ മുതൽ വ്യാവസായിക ഉത്പാദനം പ്രതീക്ഷിക്കാമെന്നും വാക്‌സിൻ പദ്ധതിക്ക് ധനസഹായം നൽകുന്ന റഷ്യ നേരിട്ടുള്ള നിക്ഷേപ ഫണ്ടിന്റെ തലവൻ കിറിൽ ദിമിത്രിയേവ് പറഞ്ഞു.

ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത റഷ്യൻ വാക്‌സിനിൽ വിദേശത്ത് നിന്ന് ഞങ്ങൾ വളരെയധികം ഓർഡറുകൾ ലഭിച്ചിട്ടുണ്ട്, 20 രാജ്യങ്ങളിൽ നിന്നായി വാക്‌സിൻ 100 കോടി ഡോസിനായി പ്രാഥമിക അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് രാജ്യങ്ങളിൽ പ്രതിവർഷം 500 ദശലക്ഷം ഡോസ് വാക്സിൻ നിർമിക്കാൻ വിദേശ പങ്കാളികൾക്കൊപ്പം റഷ്യയും തയാറാണെന്ന് അദ്ദേഹം പറഞ്ഞു.

MORE IN WORLD
SHOW MORE
Loading...
Loading...