പാക്ക് അധിനിവേശ കശ്മീരിൽ ചൈന പണമിറക്കുന്നു; 150 കോടി ഡോളറിന്‍റെ കരാര്‍

pak-china-dam
SHARE

സി‌പി‌ഇ‌സി പദ്ധതി പ്രകാരം പാക്ക് അധിനിവേശ കശ്മീരിൽ (പി‌ഒകെ) ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നതിന് ചൈനീസ് കമ്പനി പാക്കിസ്ഥാനുമായി 150 കോടി ഡോളറിന്റെ കരാർ ഒപ്പിട്ടു. ‘ആസാദ് പട്ടാൻ ജലവൈദ്യുത പദ്ധതി’ യ്ക്കായി ചൈന കരാർ ഒപ്പിട്ടതിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സാക്ഷ്യം വഹിച്ചു.

ഝലം നദിയിൽ പിഒകെയിലെ സാധനോട്ടി ജില്ലയിലാണ് പദ്ധതി. 2026 ൽ ഇത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ബലൂചിസ്ഥാനിലെ ഗ്വാഡാർ തുറമുഖത്തെ ചൈനയുടെ സിൻജിയാങ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന സി‌പി‌ഇസി, ചൈനീസ് പ്രസിഡന്റ് സി ജിൻ‌പിങ്ങിന്റെ അഭിലാഷമായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (ബി‌ആർ‌ഐ) പ്രധാന പദ്ധതിയാണ്. യഥാർഥത്തിൽ 4,600 കോടി യുഎസ് ഡോളർ മൂല്യമുള്ള സിപെക് പ്രോജക്ടുകൾക്ക് 2017 ലെ കണക്കനുസരിച്ച് 6200 കോടി യുഎസ് ഡോളറായിരുന്നു ചെലവ്.

ഗിൽഗിറ്റ്, ബാൾട്ടിസ്ഥാൻ പ്രദേശങ്ങൾ ഉൾപ്പെടെ ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങൾ മുഴുവൻ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അനധികൃത അധിനിവേശ പ്രദേശങ്ങൾ ഉടൻ ഉപേക്ഷിക്കണമെന്നും പാക്കിസ്ഥാനോട് ഇന്ത്യ ഈ വർഷം ആദ്യം പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് പദ്ധതി ഒരു നിക്ഷേപമാണെന്നും ഇത് രാജ്യത്തിന് ഭാരമാകില്ലെന്നും ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഖാൻ പറഞ്ഞു.

ചൈനയുടെ വികസനത്തിൽ നിന്ന് ഞങ്ങൾ വളരെയധികം കാര്യങ്ങൾ പഠിച്ചു, സി‌പി‌ഇസി പദ്ധതി പാക്കിസ്ഥാനെ ഏറ്റവും മുകളിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് പകർച്ചവ്യാധിയെ ബി‌ആർ‌ഐയ്ക്ക് കീഴിലുള്ള ഭൂരിഭാഗം പദ്ധതികളും പ്രതികൂലമോ ഭാഗികമായോ ബാധിക്കുന്നതായി ചൈനീസ് ഉദ്യോഗസ്ഥൻ കഴിഞ്ഞ മാസം സമ്മതിച്ചിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...