ന്യൂസിലന്‍റിലെ അവസാന രോഗിയും ആശുപത്രി വിട്ടു; നേട്ടം കുറിച്ചത് ഇങ്ങനെ

newzeland
SHARE

അവസാന കോവിഡ് രോഗിയും ആശുപത്രിവിട്ടതോടെ  ന്യൂസിലാന്റ് എന്ന ചെറുരാജ്യം കോവിഡ് മുക്തമായി. ശക്തമായി നടപ്പാക്കിയ ലോക്ഡൗണാണ് രാജ്യത്തിന് നേട്ടമായത്.  ഈ നടപടികളുടെ ഭാഗമായാണ് ന്യൂസിലന്റിന് കോവിഡിന്റെ പകര്‍ച്ചയും രണ്ടാം വരവും ഫലപ്രദമായി തടയാനായതെന്നാണ് കരുതപ്പെടുന്നത്. കുറഞ്ഞ ജനസംഖ്യയും അവര്‍ക്ക് അനുകൂല ഘടകമായി. അമ്പത് ലക്ഷത്തോളം മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. ഇതുവരെ 1,504 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.  21 പേര്‍ക്കാണ് കോവിഡില്‍ ജീവന്‍ നഷ്ടമായത്

പത്ത് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നത് നേരത്തെ ന്യൂസിലന്റില്‍ വിലക്കിയിരുന്നു. മെയ് 29 മുതല്‍ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് ഇത് 100 പേരാക്കി ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. 

ഏപ്രിലിലാണ് ന്യൂസിലന്റിലെ ആശുപത്രികളിലെ കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലായത്. അപ്പോഴും പരമാവധി 20 പേര്‍ മാത്രമേ ഒരേ സമയം ചികിത്സ തേടിയിരുന്നുള്ളൂവെന്നാണ് ന്യൂസിലന്റ് ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നത്. തീവ്ര പരിചരണ വിഭാഗത്തില്‍ പരമാവധി അഞ്ച് പേരെയാണ് ഒരേസമയം കോവിഡ് മൂലം പാര്‍പിക്കേണ്ടി വന്നത്. ഇതും ഏപ്രിലിലായിരുന്നു. മെയ് മാസത്തില്‍ ഇതുവരെ ഒരു കോവിഡ് രോഗിയെ പോലും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടി വന്നില്ലെന്നതും ന്യൂസിലന്റിന് അഭിമാനിക്കാവുന്ന നേട്ടമാണ്.

മാര്‍ച്ച് മുതല്‍ ലോകരാജ്യങ്ങളിലെ തന്നെ ഏറ്റവും ശക്തമായ ലോക്ഡൗണ്‍ കോവിഡിനെതിരെ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലന്റ്.

MORE IN WORLD
SHOW MORE
Loading...
Loading...