വീട്ടിൽ നിന്നിറങ്ങാൻ നിർബന്ധിച്ച് വീട്ടുടമ; പണികൊടുത്ത് നടൻ; വിഡിയോ വൈറൽ

flat-video
SHARE

താമസിക്കുന്ന സ്ഥലത്ത് നിന്ന് നിർബന്ധിച്ച് ഇറക്കി വിട്ട വീട്ടുടമയ്ക്ക് പണി കൊടുത്ത് സ്കോട്ടിഷ് നടൻ. ഉടമയ്ക്ക് പണികൊടുക്കാനായി സാന്‍ഡി ചെയ്ത വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണിപ്പോള്‍. 

മൂന്നു ദിവസം മുമ്പാണ് സാന്‍ഡിയുടെ ട്വിറ്ററില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. അതിനു പിന്നിലും കാരണമുണ്ട്. നിര്‍ബന്ധിച്ച് ഇറങ്ങിപ്പോവാന്‍ പറയുക മാത്രമല്ല പോകുംമുമ്പ് വീടിന്റെ വീഡിയോ ദൃശ്യം പകര്‍ത്തി അയക്കണമെന്നുകൂടി ഉടമ പറഞ്ഞിരുന്നു, ഇതോടെയാണ് മധുരപ്രതികാരം വീട്ടാന്‍ സാന്‍ഡി തീരുമാനിച്ചത്. 

വീടിനുള്ളിലെ മുറികളും സൗകര്യങ്ങളുമൊക്കെ കാണിച്ചുതരികയാണ് സാന്‍ഡി. പക്ഷേ ഒരു ട്വിസ്റ്റുണ്ട്, കുറ്റങ്ങളും കുറവുകളും മാത്രമാണ് കക്ഷി പറയുന്നത്. ഇതാണ് ലിവിങ് റൂം പക്ഷേ ഫര്‍ണിച്ചറൊന്നും ലഭ്യമല്ലായിരുന്നു, ഫയര്‍പ്ലേസ് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അടുക്കളയിലെ എക്‌സോസ്റ്റ് ഫാന്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മറ്റൊന്നും കേള്‍ക്കാന്‍ കഴിയില്ലെന്നും ബാത്‌റൂം നിങ്ങള്‍ ഏറ്റവുമധികം വെറുക്കപ്പെടുന്ന ഇടമായിരിക്കുമെന്നൊക്കെ പോകുന്നു സാന്‍ഡിയുടെ റിവ്യൂ. 

എന്തായാലും വീഡിയോ പങ്കുവച്ച് അധികമാകും മുമ്പേ സംഗതി സോഷ്യല്‍മീഡിയ ഏറ്റെടുത്തു. ഒന്നുംരണ്ടുമല്ല ഏഴു മില്യണ്‍ കാഴ്ച്ചക്കാരാണ് സാന്‍ഡിയുടെ വീഡിയോക്ക് ലഭിച്ചത്. മൂവായിരത്തില്‍പ്പരം ലൈക്കുകളും എണ്‍പത്തിമൂവായിരത്തിലധികം റീട്വീറ്റുകളും ലഭിച്ചു. 

MORE IN WORLD
SHOW MORE
Loading...
Loading...