സീറ്റുകൾ കിടക്കകളായി, ഒരു കംപാർട്ട്മെന്റിൽ 4 രോഗികൾ; അതിവേഗട്രെയിൻ ആശുപത്രിയായപ്പോൾ

train
SHARE

ട്രെയിനുകൾ ആശുപത്രിയാക്കുന്ന ചർച്ചകൾ ഇന്ത്യയിൽ നടക്കുന്നതിനിടെ അത് ഫ്രാൻസ് പ്രാവർത്തികമാക്കി .കോവിഡ് ബാധിതർക്കായാണ് അതിവേഗ ട്രെയിൻ അത്യാധുനിക ആശുപത്രിയായത് .

മണിക്കൂറിൽ185 കിലോമീറ്ററാണ് വേഗം.ടെയിനിലെ ഒരോ കംപാർട്മെൻറും നിമിഷ നേരം കൊണ്ട് വെന്റിലേറ്റർ സൗകര്യം അടക്കമുള്ള അശുപത്രിയായി മാറി സീറ്റുകൾക്ക് മുകളിൽ സ്ട്രെച്ചറുകൾ നിരത്തി കിടക്കകളാക്കി.  ഓരോ കംപാർട്മെൻറിലും 4 രോഗികൾ . 6 അംഗ മെഡിക്കൽ സംഘം . 

രോഗം പടർന്നു പിടിക്കുന്ന കിഴക്കൻ ഫ്രാൻസിൽ നിന്ന് രോഗികളെ രാജ്യത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാനാണ് നിലവിൽ ഈ സൗകര്യം ഉപയോഗിച്ചത് . ജർമനിയുമായി അതിർത്തി പങ്കിടുന്ന  സ് ട്രാൻബർഗിൽ നിന്ന് വടക്കൻ ഫ്രാൻസിലെ ഓൻ ഷേയിലേക്കാണ് ഇത്തരത്തിൽ രോഗികളെ മാറ്റിയത്. ആവശ്യം നേരിട്ടാൽ ഈ സൗകര്യം യൂറോപ് മുഴുവൻ ഉപയോഗിക്കാനാണ് തീരുമാനം .1995 പേരാണ് ഇതുവരെ രോഗം ബാധിച്ച് ഫ്രാൻസിൽ മരിച്ചത് .

MORE IN WORLD
SHOW MORE
Loading...
Loading...