ലോകരക്ഷയ്ക്കായി 'ഉർബി ഏത് ഒാർബി'; പ്രാർത്ഥനയോടെ മാർപാപ്പ

POPE
SHARE

കോവിഡ് മഹാമാരിയില്‍ നിന്ന് ലോകത്തെ രക്ഷിക്കാനായി പ്രത്യേക പ്രാര്‍ഥനയുമായി കത്തോലിക്ക സഭ. വത്തിക്കാനാലെ സെന്റ് പീറ്റേഴ്സ് സ്്ക്വയറില്‍ നടന്ന 'ഉര്‍ബി ഏത് ഓര്‍ബി' പ്രാര്‍ഥനക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നേത്ൃത്വം നല്‍കിയത്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജനപങ്കാളിത്തമില്ലാതെയാണ് ശ്രുശ്രൂഷകള്‍ നടന്നത് 

കോവിഡ് മഹാമാരിയില്‍ ലോകം കരഞ്ഞപ്പോള്‍ സ്വാന്തനത്തിന്റെ ചെറുപുഞ്ചിരിയുമായി കത്തോലിക്ക സഭ. ക്രിസ്തുമസ്, ഈസ്റ്റര്‍ അവസരങ്ങളില്‍ മാത്രമുള്ള ഉര്‍ബി ഏത് ഓര്‍ബി പ്രാര്‍ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പയെത്തി.  ലോകത്തിന്റെ കഷ്ടതകള്‍ സമര്‍പ്പിച്ച് മാര്‍പാപ്പ പ്രാര്‍ഥിച്ചു. ഒപ്പം സഹജീവിക്കായി കരുതണമെന്ന് ഓര്‍മിപ്പിച്ചു.

പ്രാര്‍ഥനകള്‍ക്ക് മുമ്പ് സെന്റ് മർസലോ ദൈവാലയത്തിലെ അത്ഭുത കുരിശുരൂപം വത്തിക്കാനില്‍ പ്രതിഷ്ഠിച്ചു. 1522ൽ പടർന്നുപിടിച്ച പ്ലേഗ് രോഗത്തിൽനിന്ന് റോമൻ ജനതയെ രക്ഷിച്ചത് ഈ കുരുശുരൂപമെന്നാണ് വിശ്വാസം. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ വിജനമായ സെന്റ് പിറ്റേഴ്സ് സ്ക്വയറില്‍ പാപ്പയുടെ പ്രാര്‍ഥനയ്ക്ക് കൂട്ടായെത്തിയത് മഴയായിരുന്നു. 

MORE IN WORLD
SHOW MORE
Loading...
Loading...