കോവിഡ് ഭീതി; ഭൂമിയ്ക്കടിയിലെ ബങ്കറുകളിലേക്ക് മാറി അമേരിക്കൻ കോടീശ്വരൻമാർ

usa-bunker-corona
SHARE

അമേരിക്കയിൽ വലിയതോതിൽ കൊറോണ വൈറസ് കോവിഡ് 19 പരക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന് മുന്നോടിയായി ടെക്‌, ബിസിനസ് ഭീമൻമാരും സിനിമ പ്രമുഖരും ഭൂമിയ്ക്കടിയിലുള്ള ആഢംബര ബങ്കറുകളിലേക്ക് താമസം മാറുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മഹാമാരിയടക്കമുള്ള വിപത്തുകള്‍ വരുമ്പോള്‍ തങ്ങളുടെ സുഖവാസത്തിന് കോട്ടം തട്ടാതെയും എന്നാൽ സുരക്ഷിതമായും താമസം തുടരാൻ അതിസമ്പന്നർ നിർമിക്കുന്നതാണ് ഇത്തരം ബങ്കറുകൾ.കൊറോണാവൈറസ് പ്രതിസന്ധിയില്‍ ആറുമാസത്തെ ബങ്കര്‍ വാസത്തിനാണ് ശതകോടീശ്വരര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ബങ്കറുകളിലെ ഒളിച്ചു പാര്‍ക്കലിനിടയില്‍ ആണവ യുദ്ധമോ, ഭൂമിയില്‍ ഛിന്നഗ്രഹം പതിക്കലോ ഒന്നും അവര്‍ക്കു ബാധകമാവില്ലെന്നാണ് വിശ്വാസം. 

ഏറ്റവും കൂടിയ ബങ്കറുകള്‍ അരിസ്‌റ്റോക്രാറ്റ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇവയുടെ നിര്‍മാണച്ചിലവ് 8.3 ദശലക്ഷം ഡോളറാണ്. ഇവിടെ 50 ആളുകള്‍ക്ക് താമസിക്കാം. ഗെയിം റൂമുകള്‍, സോണാ, ജിം, മീഡിയ റൂം, സ്വിമ്മിങ് പൂള്‍ തുടങ്ങി നിരവധി സജ്ജീകരണങ്ങള്‍ ഉണ്ടായിരിക്കും. ബങ്കറുകള്‍ക്കു മുകളില്‍ വീടുകള്‍ പണിയും. ഒറ്റ നോട്ടത്തില്‍ ഇത് സാധാരണ വീടുപോലെയാകും തോന്നുക.

MORE IN WORLD
SHOW MORE
Loading...
Loading...