സ്പെയിനിൽ 24 മണിക്കൂറിനിടെ 434 മരണം; ഒരാളും പുറത്തിറങ്ങാതെ ഫ്രാൻസ്

corona-spain
SHARE

കോവിഡ് ബാധിച്ച് ആകെ മരണം 15,000 കടന്നതോടെ വീടിനു പുറത്തിറങ്ങുന്നതു വിലക്കുന്ന കടുത്ത നടപടിയുമായി കൂടുതൽ രാജ്യങ്ങൾ. ജർമനിയിൽ രണ്ടിലധികം പേർ കൂടുന്നതു വിലക്കി. ജൂലൈയിൽ നടക്കേണ്ട ടോക്കിയോ ഒളിംപിക്സ് മാറ്റിവയ്ക്കാൻ സാധ്യതയേറി. ഞായറാഴ്ചത്തെ 651 മരണം കൂടിയായതോടെ ഇറ്റലിയിൽ ആകെ മരണം 5,500 ആയി. ലോകത്ത് ഏറ്റവും കൂടുതൽ മരണം ഇറ്റലിയിലാണ്,.നാലരക്കോടി മാത്രം ജനങ്ങളുള്ള സ്പെയിനിൽ 24 മണിക്കൂറിനിടെ മരിച്ച കോവിഡ് ബാധിതർ 434 പേർ. സ്പെയിനിൽ മൊത്തം മരണം 2206 ആയി. 

ജനങ്ങളുടെ സഞ്ചാരം പൂർണമായി വിലക്കുന്ന നടപടികളിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ കടന്നു. ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കു പിന്നാലെ ഗ്രീസും ഇന്നലെ മുതൽ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഉപരോധം മൂലം വലയുന്ന ഇറാനിൽ രോഗികളുടെ എണ്ണം കാൽലക്ഷത്തോട് അടുത്തു.192 രാജ്യങ്ങളിലായി നിലവിൽ മൂന്നരലക്ഷത്തിലേറെ രോഗികളുണ്ട്. ഭേദമായവർ ഒരു ലക്ഷം. യൂറോപ്യൻ ഓഹരി വിപണികൾ മൂക്കുകുത്തിയതിനു പിന്നാലെ ഏഷ്യൻ വിപണികളും തകർന്നു. വിവിധ മേഖലകളിൽ വ്യാപകമായ തൊഴിൽ നഷ്ട സാധ്യതകളും വർധിച്ചു. ഫ്രഞ്ച് വിമാനക്കമ്പനിയായ എയർ ഫ്രാൻസ് 5,000 ജീവനക്കാരെ ലേ ഓഫ് ചെയ്തു. 

വൈറസിന്റെ ആസ്ഥാനമായി മാറിയ ന്യൂയോർക്കിൽ ലോകത്തെ ആകെ കോവിഡ് രോഗികളിൽ 5%; 10 ദിവസത്തിനകം വെന്റിലേറ്ററുകൾക്കു ക്ഷാമമുണ്ടാകുമെന്ന് ന്യൂയോർക്ക് മേയർ. അതിനിടെ, ട്രംപ് ഭരണകൂടത്തിന്റെ ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് സെനറ്റ് തള്ളി. ഡെമോക്രാറ്റുകൾ പിന്തുണയ്ക്കാതെ വന്നതോടെയാണിത്. 

MORE IN WORLD
SHOW MORE
Loading...
Loading...