ഇറ്റലിയിൽ കുടുങ്ങിയവരെ എത്തിച്ച് സ്വാതി; ആദ്യ വനിതാ ‘രക്ഷാ’പൈലറ്റ്: കയ്യടിച്ച് മോദി

swati-rawal
SHARE

ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നും സ്വന്തം നാട്ടിലെത്തി ചേരാനാണ് എല്ലാവരും തിടുക്കം കൂട്ടുന്നതും. ഇറ്റലിയിൽ കുടുങ്ങി കിടന്ന ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതിലൂടെ ്ഭിനന്ദനം നേടുന്നത് എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനത്തിന്റെ പൈലറ്റായ സ്വാതി റാവലാണ്. ഭീതിയില്ലാതെ ഇറ്റലിയിലെത്തി കുടുങ്ങി കിടന്ന 263 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചതിലൂടെ വിമാനമാർഗം രക്ഷാപ്രവർത്തനം നടത്തുന്ന ആദ്യ വനിതാ പൈലറ്റായിരിക്കുകയാണ് സ്വാതി. 

263 ഇന്ത്യക്കാരിൽ ഭൂരിഭാഗവും വിദ്യാർഥികളായിരുന്നു. മാർച്ച് 22–നാണഅ ക്യാപ്റ്റന്മാരായ സ്വാതി റാവലും രാജ ചൗഹാനും കൂടി ഇറ്റലിയില്‍ നിന്നും ഇവരെ ഡൽഹിയിലെത്തിച്ചത്. സ്വാതിയെ പ്രശംസിച്ച് വ്യോമയാന മന്ത്രി ഹർദീപ് സിങ്ങ് ട്വീറ്റ് ചെയ്തിരുന്നു. സ്വാതിയുടെയും യാത്രക്കാരുടെയും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. ഈ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഷെയർ ചെയ്യുകയും ചെയ്തു. 

റോമില്‍ കുടുങ്ങിയ 263 പേരെ ഇന്ത്യയിലെത്തിക്കാന്‍ പരിശ്രമിച്ച സ്വാതിയടങ്ങുന്ന ക്രൂവിന് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രേമാദി കുറിച്ചു. സ്വാതി തൊഴിലിനോട് കാണിച്ച ആത്മാര്‍പ്പണത്തെ കാണാതിരിക്കാന്‍ കഴിയില്ലെന്നാണ് സോഷ്യൽ ലോകം പറയുന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...