പ്ലേഗ് മുതല്‍ കോവിഡ് വരെ; മനുഷ്യനെ വിറപ്പിച്ച മഹാമാരികള്‍: വിഡിയോ

covid_world
SHARE

മനുഷ്യനെ വിറപ്പിച്ച മഹാമാരികള്‍ ലോകത്ത് ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ഒരു രാജ്യത്ത് നിന്ന് വിവിധ രാജ്യങ്ങളിലേക്കോ അല്ലെങ്കില്‍ ഒന്നിലധികം ഭൂഖണ്ഡങ്ങളിലേക്കോ വ്യാപിച്ച് ഭീതി സൃഷ്ടിക്കുന്ന രോഗമാണ്. ഇപ്പോഴത് കോവിഡാണ്. നോക്കാം ലോകം കണ്ട മഹാമാരികളുടെ ചരിത്രം. വിഡിയോ കാണാം. 

എയ്ഡ്സ്

(1981 മുതല്‍)

**************

മരണം: 36 ദശലക്ഷത്തിലധികം

കാരണം: പ്രത്യേകതരം വൈറസ് ബാധ

1976ല്‍ കോംഗോയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

പ്രതിരോധമരുന്നുകള്‍ കണ്ടെത്തിയിട്ടില്ല

ഏഷ്യന്‍ ഫ്ലൂ

(1956–1958)

*******************

മരണം: 2 ദശലക്ഷം

കാരണം: ഇന്‍ഫ്ലുവെന്‍സ വൈറസ്

1956ല്‍ ചൈനയില്‍ ഉടലെടുത്ത രോഗം

സിംഗപ്പൂര്‍, ഹോങ്കോങ്, യു.എസ്. എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു

യു.എസില്‍ മാത്രം മരണം 69,800

ഹോങ്കോങ് ഫ്ലൂ

1968–1969

*****************

മരണം: ഒരു ദശലക്ഷം

കാരണം: ഇന്‍ഫ്ലുവെന്‍സ വൈറസ്

1968 ജൂലൈ 13ന് ഹോങ്കോങില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പനി

സിംഗപ്പൂരിലേക്കും വിയറ്റ്നാമിലേക്കും ബാധിച്ചു

മൂന്നുമാസത്തിനുള്ളില്‍ ഫിലിപ്പീന്‍സ്, ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കെത്തി

ഹോങ്കോങ്ങില്‍ മരിച്ചത് 5 ലക്ഷം പേര്‍

കോളറ

(1817 മുതല്‍)

***********************

മരണം: 3 ദശലക്ഷം

കാരണം: ബാക്ടീരിയ

ആദ്യത്തെ കോളറ പാന്‍ഡമിക് ഉത്ഭവം ഇന്ത്യയില്‍,1817ല്‍

ഇതുവരെ 7 കോളറ പാന്‍ഡമിക്കുകള്‍ ലോകത്തുണ്ടായി

ലക്ഷക്കണക്കിന് ബ്രിട്ടീഷ് സൈനികരും ഇന്ത്യാക്കാരും മരിച്ചു

ഇപ്പോഴും കോളറയുണ്ട്, പഴയപോലെ ഭീകരമല്ല

എച്ച് 1 എന്‍ 1

(2009–2010) 

********************

മരണം: 5 ലക്ഷം

കാരണം: ഇന്‍ഫ്ലുവെന്‍സ വൈറസ്

യു.എസില്‍ ഏകദേശം 60.8 ദശലക്ഷം പേരെ ബാധിച്ചു

പന്നിപ്പനി എന്നപേരില്‍ അറിയപ്പെടുന്ന രോഗം പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നു

74 രാജ്യങ്ങളില്‍ ഭീതി പരത്തി

പ്ലേഗ് ഓഫ് ജസ്റ്റിനിയന്‍

(541–750 എഡി)

**********************

മരണം: 30-50 ദശലക്ഷം

കാരണം: ബോസ്ബോനിക് പ്ലേഗ്

1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആറാം നൂറ്റാണ്ടില്‍ ബൈസാന്‍റയില്‍ ചക്രവര്‍ത്തി 

ജസ്റ്റിനിയന്‍ ഒന്നാമന്‍റെ കാലത്ത് പൊട്ടിപ്പുറപ്പെട്ടു

വസൂരി

(10,000 ബിസി– 1979)

***************************

മരണം: 20 ദശലക്ഷം

കാരണം: വേരിയോള വൈറസ്

ലോകം കണ്ടതില്‍ ഏറ്റവും വലിയ മാഹാമാരികളില്‍ ഒന്ന്

90 ശതമാനവും ആദിമ അമേരിക്കന്‍ ഇന്ത്യന്‍ വംശജരേയും തുച്ചുനീക്കി

വസൂരിലെ ലോകത്തുനിന്നും തുടച്ചുമാറ്റിയതായി 1980 ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു

ബ്ലാക്ക് ഡെത്ത്

(1346–1353)

********************

മരണം: 75– 200 ദശലക്ഷം 

കാരണം: ബോസ്ബോനിക് പ്ലേഗ്

യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളില്‍ വ്യാപിച്ചു

ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍ കവര്‍ന്നു

ഏഷ്യയില്‍ ഉടലെടുത്ത രോഗം

എലികളുടെ ദേഹത്ത് കാണുന്ന ചെള്ളുകള്‍ വഴി മനുഷ്യരിലേക്കെത്തി

സ്പാനിഷ് ഫ്ലൂ

(1918–1919)

*******************

മരണം: 50-100 ദശലക്ഷം

കാരണം: എച്ച് 1 എന്‍1 വൈറസ്

ലോകത്തെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗത്തെ ബാധിച്ച രോഗം

ഒന്നാം ലോക മഹായുദ്ധത്തിന്‍റെ അവസാനത്തോടെ പൊട്ടിപ്പുറപ്പെട്ടു

ഏഥന്‍സ് പ്ലേഗ് 

430 ബിസി

ലോകത്ത് രേഖപ്പെടുത്തിയ ആദ്യത്തെ പാന്‍ഡെമിക്

****************************

30,000ത്തിലേറെ പേര്‍ പ്ലേഗ് ബാധിച്ച് മരിച്ചെന്ന് ചരിത്രം

ഏഥന്‍സിന്‍റെ ആധിപത്യം തകര്‍ത്തത് ഈ പ്ലേഗാണ്

MORE IN WORLD
SHOW MORE
Loading...
Loading...