പ്രതിപക്ഷ എംപിയെ ആരോഗ്യമന്ത്രിയാക്കി ഡച്ച് പ്രധാനമന്ത്രി; ലോകമാതൃക

dutch-pm
SHARE

കോവിഡ് 19 വ്യാപനത്തിന് തടയിടാനായി നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റട്ട് സ്വീകരിച്ച നടപടിക്ക് കൈയടിച്ച്​ സമൂഹ മാധ്യമങ്ങൾ. പ്രതിപക്ഷ നിരയിലെ എം.പി മാർട്ടിൻ വാൻ റിജിനെ പുതിയ ആരോഗ്യമന്ത്രിയാക്കി നിയമിച്ച് മാർക്ക് റട്ട്​ ഉത്തരവിറക്കി. 

നിലവിലെ ആരോഗ്യമന്ത്രി ബ്രൂണോ ബ്രൂയിൻസ് രാജിവെച്ചതിനെത്തുടർന്ന് മൂന്ന് മാസത്തെ താൽക്കാലിക നിയമനമാണ് നിയുക്ത ആരോഗ്യമന്ത്രിക്കുള്ളത്​. നിയുക്തമന്ത്രിക്ക്‌ ആരോഗ്യരംഗത്തും മന്ത്രിസഭയിലും ഏറെ അനുഭവസമ്പത്തുണ്ടെന്നും മാർക്ക് റട്ട് ട്വിറ്ററിൽ കുറിച്ചു. 

മാർക്ക് റട്ട് ഭരണകക്ഷിയായ പീപ്പിൾസ് പാർട്ടി ഫോർ ഫ്രീഡം ആൻഡ് ഡെമോക്രസിയുടേയും മാർട്ടിൻ വാൻ റിജിൻ പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടിയുടേയും നേതാക്കളാണ്​. 

MORE IN WORLD
SHOW MORE
Loading...
Loading...