'അർധനഗ്ന സുന്ദരി'കളിൽ വീണ് സൈനികർ; ഫോൺ ചോർത്തി; പിന്നിൽ ഹമാസ്; റിപ്പോർട്ട്

soldier-hack
SHARE

ചെറുപ്പക്കാരികളായ സുന്ദരികളുടെ വ്യാജ നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ ജവാന്മാരുടെ സ്മാർട്ഫോണുകൾ ചോർത്തിയതായി റിപ്പോർട്ട്. ഹമാസ് സംഘടനയാണ് ഇതിന് പിന്നിലെന്നാണ് വിവരം. ജവാന്മാരുടെ ഫോണിലേക്ക് നഗ്നചിത്രങ്ങൾ അയച്ചതിന് ശേഷം ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതു ചെയ്യുക വഴി അവരുടെ സ്മാർട് ഫോണുകൾ ഹമാസിന് ഹാക്ക് ചെയ്യാൻ സാധിച്ചുവെന്നാണ് വക്താവ് പറയുന്നത്. ഗാസ തീവ്രവാദ സംഘടനയാണ് ഹമാസിനെ നിയന്ത്രിക്കുന്നത്. ഇവർ ഇസ്രയേലിന്റെ ശത്രുക്കളാണ്.

ഇത് മൂന്നാം തവണയാണ് ഹമാസ്  ഇത്തരത്തിൽ ഫോൺ ചോർത്തുന്നതെന്നാണ് ലെഫ്റ്റനന്റ് കേണൽ ജൊനാതൻ കോൺറിക്കസ് വെളിപ്പെടുത്തുന്നത്. വൈറസ് ആക്രമണത്തിലൂടെ കമ്പ്യൂട്ടറുകളും ഫോണുകളും തകരാറിലാക്കാനും ശ്രമമുണ്ടായതായി പറയുന്നു.അതേസമയം, നിര്‍ണായ വിവരങ്ങള്‍ ഒന്നും ചോര്‍ന്നിട്ടില്ലെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.

ഹമാസ് എവിടെവരെ പോകുമെന്നാണ് നോക്കുന്നതെന്നു ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നു. സുന്ദരികളായ യുവതികളുടെ അര്‍ധനഗ്ന വീഡിയോയും ചിത്രവും ഉപയോഗിച്ച് കുടിയേറ്റക്കാരും ശാരീരിക പ്രശ്നങ്ങളുമുള്ളവരാണെന്ന് വിശ്വസിപ്പിച്ചാണ് ഫോണ്‍ ചോര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.  

സൗഹൃദം സ്ഥാപിച്ച്  ഫോട്ടോകള്‍ കൈമാറാന്‍ തുടങ്ങും. യുവതികള്‍ അയച്ച് കൊടുക്കുന്ന ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ മാല്‍വെയറുകള്‍ ഡൗണ്‍ലോഡായി സൈനികരുടെ വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്തിയെടുക്കും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ സൈനികര്‍ നിയന്ത്രണം പാലിക്കണമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹമാസിന്‍റെ നീക്കങ്ങള്‍ നേരത്തെ നിരീക്ഷിക്കുന്നുണ്ടെന്നാണ് ഇസ്രായേല്‍ വാദം. എങ്കിലും മുന്നറിയിപ്പ് നല്‍കിയിട്ടും സൈനികരുടെ വിവരം ചോര്‍ന്നതിന്റെ ഞെട്ടലിലാണ് ഇസ്രായേല്‍ ഉന്നത സൈനിക വൃത്തങ്ങള്‍. 

MORE IN WORLD
SHOW MORE
Loading...
Loading...