നേരില്‍ കാണാന്‍പോലുമാകാത്ത അവസ്ഥ; കണ്ണുനിറയ്ക്കും പ്രണയദിനക്കാഴ്ചകൾ

chinaValentines-01
SHARE

പ്രണയദിനം ലോകം മുഴുവനും ആഘോഷിക്കുമെങ്കിലും ചൈനയുടെ ആഘോഷങ്ങള്‍ വേറിട്ടതാണ്. ഇത്തവണ കൊറോണയുടെ പശ്ചാത്തലത്തില്‍ ഏറെ സങ്കടകരമാണ് ചൈനയില്‍ നിന്നുള്ള പ്രണയദിനക്കാഴ്ചകള്‍.

ലോകം പ്രണയിച്ചുകൊണ്ടിരിക്കുമ്പോള്‍ ചൈന കൊറോണബാധിതരുടെ കണക്കെടുക്കുകയാണ്. വിജനമാണ് ചൈനയുടെ തെരുവുകള്‍ ഹോട്ടലുകള്‍ ഒക്കെ.ചൈനയിലെ പ്രണയിതാക്കള്‍ ഈ ദിനത്തില്‍ ഒന്ന് നേരില്‍ കാണാന്‍പോലുമാകാത്ത അവസ്ഥയിലാണ്. 

ലോകമെമ്പാടുമുള്ള ആഘോഷങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ചൈനയുടെ പ്രണയദിനാഘോഷം. ഇഷ്ടപ്പെടുന്നവര്‍ ഒന്നിച്ചുചേര്‍ന്ന് സമൂഹവിവാഹങ്ങള്‍ സംഘടിപ്പിക്കലാണ് പ്രധാന ആഘോഷം. പലയിടങ്ങള്‍ ഇതിനായി തിരഞ്ഞെടുക്കും. റോളര്‍കോസ്റ്റര്‍ വരെ വിവാഹപന്തലാക്കി ഗിന്നസ്റെക്കോഡിട്ടവരാണ് ചൈനക്കാര്‍. 

പോയവര്‍ഷങ്ങളിലെ സുന്ദരനിമിഷങ്ങളെ ഒാര്‍ത്തെടുത്ത് ഇത്തവണ പ്രണയദിനം തള്ളിനീക്കുകയാണവര്‍. ഒാരോ മാസ്കിനുള്ളിലേയും തേങ്ങല്‍ പ്രണയത്തേക്കുറിച്ചോര്‍ത്തുമാത്രമല്ല, ഒറ്റപ്പെട്ടുപോവുന്നതിന്റെ മരണഭീതിയുടെ ഒക്കെയാണ്.

വാലന്റൈന്‍സ് ദിനത്തില്‍ ഏറ്റവും തിരക്കുണ്ടാവാറുള്ള ഷാങ്ഹായിലെ ഒരു റെസ്റ്റോറന്റാണിത്. ഉടമ Bill Hu പറയുന്നത് ജനുവരി മുതല്‍ ഒരുപൈസ വരുമാനമുണ്ടായിട്ടില്ല എന്നാണ്. കൊറോണമൂലം ശൂന്യമാവുന്നത് ചൈനീസ് തെരുവുകള്‍ മാത്രമാണ്.പ്രണയിക്കുന്നവരുടെ മനസ് എല്ലാ വൈറസ്ബാധകളേയും അതിജീവിച്ചുകൊണ്ടേയിരിക്കും.

MORE IN WORLD
SHOW MORE
Loading...
Loading...