കോലക്കുഞ്ഞുങ്ങളെ പാലൂട്ടി പെൺകുറുക്കൻ; കണ്ണ് നിറയ്ക്കും ഈ അമ്മ സ്നേഹം; വിഡിയോ

Kola-25
SHARE

ലോകത്തെ തന്നെ ആശങ്കയിലാഴ്ത്തിയാണ് ഓസ്ട്രേലിയയിൽ കാട്ടുതീ വ്യാപിച്ചത്. ആയിരക്കണക്കിന് ഹെക്ടർ വനം കത്തി നശിച്ചു. ലക്ഷക്കണക്കിന് ജീവജാലങ്ങളും വെന്ത് വെണ്ണീറായി. കോലകളുടെ എണ്ണം പേര് മാത്രമായി ചുരുങ്ങിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

നിരാശയും സങ്കടവും ഉണ്ടാക്കുന്ന ഈ വാർത്തകൾക്കിടയിലേക്കാണ് സഹജീവി സ്നേഹവും കരുതലുമെല്ലാം മൃഗങ്ങൾക്കിടയിലുമുണ്ടെന്ന്  വ്യക്തമാക്കുന്ന വിഡിയോ പുറത്ത് വരുന്നത്. 

കോലക്കുഞ്ഞുങ്ങളെ പാലൂട്ടുന്ന കുറുക്കനാണ് വിഡിയോയിൽ. ആദർശ് ഹെഗ്ഡെയെന്ന ട്വിറ്റർ ഉപയോക്താവാണ് ഈ വിഡിയോ പങ്കുവച്ചത്. അമ്മയ്ക്ക് മാത്രം സാധ്യമാകുന്ന സ്നേഹമെന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.

MORE IN WORLD
SHOW MORE
Loading...
Loading...