റോഡില്‍ രൂപപ്പെട്ട കുഴിയിലേക്ക് ബസ് മറിഞ്ഞു; മരണം; പരിഭ്രാന്തി: വിഡിയോ

china-bus
SHARE

ചൈനയിൽ ബസ് റോഡില്‍ രൂപപ്പെട്ട കുഴിയിലേക്കു മറിഞ്ഞ് ആറുപേർ മരിച്ചു, 10 പേരെ കാണാതായി. 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ സൈനിങ്ങിൽ തിങ്കളാഴ്ച വൈകുന്നേരം 5:30 ഓടെയാണ് സംഭവമുണ്ടായത്. ബസ് സ്റ്റോപ്പില്‍ നിന്ന് ആളുകൾ ബസിലേക്ക് കയറുന്നതിനിടെ ബസ് കുഴിയിലേക്ക് വീഴുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളിൽ ബസ് പകുതി ഭാഗം വായുവിലേക്ക് ഉയർന്നു നിൽക്കുന്നത് കാണാം. 

ചൈനയിൽ 2016 ലും സമാന സംഭവുണ്ടായിരുന്നു. മധ്യ ഹെനാൻ പ്രവിശ്യയിൽ നടന്ന സംഭവത്തിൽ മൂന്നു പേർ കുഴിക്കുള്ളിൽ വീണിരുന്നു. പ്രാഥമിക അന്വേഷണത്തിൽ മഴയെത്തുടർന്ന് റോഡിനടിയിൽ കുഴിച്ചിട്ട ജല പൈപ്പുകൾ തകർന്നതാണ് കുഴി രൂപപ്പെടാന്‍ കാരണമെന്ന് കണ്ടെത്തി. 2013ൽ ഷെൻ‌ഷെനിലെ വ്യവസായ എസ്റ്റേറ്റിന്റെ കവാടത്തിലെ 10 മീറ്റർ (33 അടി) വീതിയുള്ള കുഴിയിൽ വീണ് അഞ്ച് പേർ മരിച്ചിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...